കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് താരമായി റോവല്‍
സാബിര്‍ വാടാനപ്പള്ളി
വാടാനപ്പള്ളി: വലിയ മനസ്സുള്ളവരാണു ചെറിയ കുട്ടികളെന്നു തെളിയിച്ച് ഇതാ ഒരു കൊച്ചുമിടുക്കന്. മറ്റുള്ളവരുടെ സന്തോഷമാണു തനിക്കു വലുതെന്നു പറഞ്ഞ് ഓമനിച്ചു വളര്‍ത്തിയ നീളന്‍ മുടി കാന്‍സര്‍ രോഗികള്‍ക്കായി ഹെയര്‍ ബാങ്കിലേക്കു ദാനം ചെയ്തിരിക്കുകയാണ് പിച്ചൂസ് എന്നു വിളിക്കുന്ന റോവല്‍.
ഏങ്ങണ്ടിയൂര്‍ ഫാ.പോള്‍ ചിറ്റിലപ്പിള്ളി മെമ്മോറിയല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ കൊച്ചുമിടുക്കന്. ചേറ്റുവ സ്വദേശി രായം മരക്കാര്‍ ഷെബീറിന്റെയും ഷെമീറയുടെയും മൂന്നു മക്കളില്‍ രണ്ടാമനാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാ പുതുതലമുറയും ഫ്രീക്കന്‍ മുടിക്കായി എന്തും ചെയ്യുന്ന കാലത്ത് മനോഹരമായ സ്വന്തം മുടി ദാനം ചെയ്ത റോവലിനു അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും അഭിനന്ദനപ്രവാഹമാണ്. തൃത്താലയിലെ ഏസ്പയര് കോളജില്‍ വുമണ്‍ സെല്‍ രൂപീകരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് റോവലിന്റെ മുടി മുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."