HOME
DETAILS
MAL
ബസില്‍ ചില്ലറ ബാക്കി ചോദിച്ചവര്‍ക്ക് നേരെ വനിതാ കണ്ടക്ടറുടെ കൈയേറ്റം
backup
October 31 2018 | 07:10 AM
കൊടുങ്ങല്ലൂര്‍: കെ.എസ്.ആര്.ടി.സി ബസില്‍ ചില്ലറ ബാക്കി ചോദിച്ചവര്‍ക്ക് നേരെ വനിതാ കണ്ടക്ടറുടെ കൈയേറ്റം. ബസ് പാതിയില്‍ സര്‍വിസ് നിറുത്തി.
ഗുരുവായൂരില്‍ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിലായിരുന്നു സംഭവം. ടിക്കറ്റെടുത്ത യാത്രക്കാരില്‍ പലര്‍ക്കും ബാക്കി തുക നല്‍കാതിരുന്ന വനിതാ കണ്ടക്ടര്‍ തന്നെ ചോദ്യം ചെയ്തവരെ കൈയേറ്റം ചെയ്യുകയായിരുന്നു.
യാത്രക്കാരിലൊരാള്‍ കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലിസ് ബസ് തടഞ്ഞു വിവരം തിരക്കി. ഇതിനിടെ വനിതാ കണ്ടക്ടര്‍ക്ക് മാനസികാസ്വസ്ഥ്യമുള്ളതായി മനസിലായി.
പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഓപ്പറേറ്റിങ് സെന്ററിലെ ജീവനക്കാര്‍ എത്തി ബസ് കൊണ്ടുപോയി. പിന്നീട് മറ്റൊരു ബസില്‍ യാത്രക്കാരെ കയറ്റി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."