HOME
DETAILS
MAL
മരട്: മൂന്നിന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ കത്ത്
backup
September 15 2019 | 20:09 PM
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കാനുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാതലത്തില്‍ മൂന്നിന നിര്‍ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും കത്തയച്ചു.
മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രിം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരൂവെങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവക്കുന്നത്.
ഫ്ളാറ്റുടമകളുമായി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."