HOME
DETAILS
MAL
ആരോഗ്യ വകുപ്പ് കൂടുതല്‍ ശ്രദ്ധ ചെലുത്തണം: യുഡിഎഫ്
backup
June 13 2017 | 22:06 PM
കിനാലൂര്‍: ബാലുശ്ശേരി മണ്ഡലത്തില്‍ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ യു.ഡി.എഫ് ചെയര്മാന് ബാലകൃഷ്ണ കിടാവ് അധ്യക്ഷനായി.
സര്‍ക്കാറിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് 15ന് ബാലുശ്ശേരിയില്‍ യു.ഡി.എഫ് ജനകീയ സദസ് സംഘടിപ്പിക്കും. രാമചന്ദ്രന് മാസ്റ്റര്‍, നാരായണ കിടാവ് ,ബാലകൃഷ്ണന് മാസ്റ്റര്‍, സാജിദ് കോറോത്ത്, സി രാജന്, ഗിരീഷ് മൊടക്കല്ലൂര്‍,അഗസ്റ്റിന് കാരക്കട സംസാരിച്ചു. ശുക്കൂര്‍ തയ്യില്‍ സ്വാഗതവും പരീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."