ബിവറേജസ് ഔട്‌ലെറ്റിനെതിരേയുളള രാപകല്‍ സമരം ഇരുപത് ദിവസം പിന്നിട്ടു
പേരാമ്പ്ര: ഊളേരിയിലെ ബീവറേജസ് ഷാപ്പിനെതിരേ ജനകീയ സമരസമിതി നടത്തി വരുന്ന രാപ്പകല്‍ സമരം ഇരുപത് ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നലെ എം.കെ രാഘവന്‍ എം.പി സമരപന്തലില്‍ എത്തി.
മദ്യശാല മാറ്റാന്‍ തയാറാവാത്ത പക്ഷം സമരക്കാര്‍ക്കൊപ്പം റോഡില്‍ മുണ്ടുവിരിച്ച് സമരത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഉപദ്രപമുണ്ടാക്കുന്ന മദ്യശാല സ്ഥാപിക്കില്ലെന്നാണ് വിശ്വാസം. ഇതിനായി കലക്ടറുമായി സംസാരിക്കുമെന്ന് എം.പി അറിയിച്ചു. സമരപന്തലില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഇ.ജെ ദേവസ്യ അധ്യക്ഷനായി.
കണ്‍വീനര്‍ ധന്യ കൃഷ്ണകുമാര്‍, അഗസ്റ്റിന്‍ കാരക്കട, ഐപ്പ് വടക്കേത്തടം, ഇ.എം രവീന്ദ്രന്‍, പി.പി ശ്രീധരന്‍, പോളി കാരക്കട,മണ്ണാം കണ്ടി ബാലകൃഷ്ണന്‍, പി.സി പ്രത്യുഷ് സംസാരിച്ചു.
കഴിഞ്ഞ ദിവസം സത്യാഗ്രഹ പന്തലില്‍ മദ്യനിരോധന സമിതി വനിതാ വിംങ്ങ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ഒ.ജെ ചിന്നമ്മ, സമിതി ജില്ലാ സെക്രട്ടറി അഷറഫ് ചേലാട്ട്, സുമതി, ഭരതന്‍ പുത്തൂര്‍ വട്ടം സംബന്ധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."