HOME
DETAILS
MAL
ഭരണകക്ഷികള്‍ ഉത്തരവാദിത്തബോധം കാട്ടുന്നില്ല: അഡ്വ. പി.എം സുരേഷ്ബാബു
backup
June 13 2017 | 22:06 PM
വടകര: നാട്ടില്‍ സമാധാനം കാക്കാന്‍ കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണകക്ഷികള്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല വ്യാപകമായി അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.എം സുരേഷ് ബാബു പറഞ്ഞു. സൈ്വര്യ ജീവിതം തകര്‍ത്തുള്ള രാഷ്്ട്രീയ പ്രവര്‍ത്തനം അരാഷ്ട്രീയതക്കാണ് വളംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെമ്മരത്തൂര്‍, തോടന്നൂര്‍, തിരുവള്ളൂര്‍ ഭാഗങ്ങളിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുണ്ടയില്‍ മൊയ്തു ഹാജി, സബിത മണക്കുനി, എന്‍ സൈനബ, എ.ടി മൂസ, എഫ്.എം മുനീര്‍, സൂപ്പി തിരുവള്ളൂര്‍, ഡി പ്രജീഷ്, പാലൂന്നി മൊയ്തു എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."