HOME
DETAILS
MAL
പെട്രോള്‍ വിലമാറ്റം: കേരളത്തില്‍ സ്തംഭനാവസ്ഥ ഉണ്ടാക്കുമെന്ന്
backup
June 13 2017 | 22:06 PM
കോഴിക്കോട്: 16 മുതല്‍ നിലവില്‍ വരുന്ന ദിവസേന പെട്രോള്‍ ഉല്‍പന്നങ്ങളുടെ വിലമാറ്റാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം കേരളത്തിലെ പെട്രോള്‍ പമ്പുകളിലെ വിപണനം സ്തംഭനാവസ്ഥയിലാക്കുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. ഓട്ടോമേഷന്‍ സംവിധാനമടക്കം അടിസ്ഥാന വികസനങ്ങളൊരുക്കാതെ കേരളത്തില്‍ ഈ സംവിധാനം നടപ്പില്‍ വരുത്താനാകില്ല.
ഓഡോമേഷന്‍ സിസ്റ്റം പൂര്‍ണതയിലെത്തിച്ചാല്‍ മാത്രമേ ദിവസേനയുള്ള വിലമാറ്റം നടപ്പിലാക്കാന്‍ പാടുള്ളൂവെന്ന് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളായ കെ.പി ശിവാനന്ദന്‍, മൂസ.ബി.ചെര്‍ക്കള, കെ. ശംസുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."