വമ്പന്‍ പോരില്‍ ബംഗളൂരു
കൊല്‍ക്കത്ത: ഐ.എസ്.എല്ലിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ എ.ടി.കെയെ നിലവിലെ റണ്ണറപ്പായ ബംഗളൂരു എഫ്.സി പരാജയപ്പെടുത്തി. ആദ്യം ഒരു ഗോളിന് പിറകിലായിരുന്ന ബംഗളൂരു രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് എ.ടി.കെയില്‍നിന്ന് ജയം പിടിച്ചുവാങ്ങിയത്. എ.ടി.കെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 15-ാം മിനുട്ടില്‍ ഇന്ത്യയുടെ ലോകകപ്പ് താരം കോമള്‍ തട്ടാലാണ് ആദ്യ ഗോള്‍ നേടിയത്. എവേര്ട്ടന് സാന്റോസ് നല്കിയ തകര്‍പ്പന്‍ ത്രൂപാസ് ബോക്സിന് തൊട്ടരികില്‍ വച്ചൊരു ഇടംകാല് ഷോട്ടിലൂടെ തട്ടാല്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ബംഗളൂരു മൂന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. എ.ടി.കെയ്ക്കു ഈ സീസണില്‍ ഹോംഗ്രൗണ്ടണ്ടില് നേരിട്ട മൂന്നാമത്തെ തോല്‍വിയാണിത്. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ബംഗളൂരു സമനില ഗോള്‍ നേടി. വെനസ്വേല താരം മിക്കുവാണ് ബംഗളൂരുവിനായി ലക്ഷ്യം കണ്ടത്.
രണ്ടണ്ടാംപകുതി തുടങ്ങി രണ്ടണ്ടു മിനിറ്റിനുള്ളില്‍ ബംഗളൂരു കളിയില്‍ 2-1ന് മുന്നിലെത്തി. എറിക് പാര്‍ത്താലുവാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ നേടിയത്. എ.ടി.കെ താരം റിക്കി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്ത പന്ത് ലഭിച്ച പാര്‍ത്താലു ബോക്സിന് അരികില്‍ നിന്ന് ഉജ്ജ്വല ഷോട്ടിലൂടെ എ.ടി.കെ ഗോളിയെ നിസ്സഹായനാക്കുകയായിരുന്നു. ഗോള്‍ മടക്കുന്നതിനായി എ.ടി.കെ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗോവ എഫ്. സി ജംഷഡ്പുര്‍ എഫ്.സിയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."