വയോജന സംരക്ഷണം: 15 ന് സെമിനാര്‍
കണ്ണൂര്‍: ലോക വയോജന ചൂഷണ വിരുദ്ധ ബോധവല്‍ക്കരണ ദിനമായ ജൂണ്‍ 15 ന് കേരള സാമൂഹ്യ സുരക്ഷ മിഷന് സെമിനാര്‍ സംഘടിപ്പിക്കും. ജില്ലയിലെ വയോമിത്രം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാര്‍.
സമ്പൂര്‍ണ വയോജന സംരക്ഷണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പി.കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ പി ലത അധ്യക്ഷയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റണ്ട് കെ വി സുമേഷ് മുഖ്യാതിഥിയാകും.
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ചെയര്മാന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്, നഗരസഭാ സെക്രട്ടറി എന്നിങ്ങനെ മൂന്നുപേര്‍ വീതം ശില്പശാലയില് പങ്കെടുക്കും. വയോജന സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, ദൃശ്യ-ശ്രവ്യ മാധ്യമ പ്രതിനിധികള്‍, മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരും ശില്പശാലയില് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."