HOME
DETAILS

കേരളപ്പിറവി ദിനത്തിലെ നവകേരള ചിന്തകള്‍

  
backup
October 31 2018 | 20:10 PM

kerala-piravi-dinam-gireesh-k-nair

 


കേരളം അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുകയാണ്. ഇവിടത്തെ 97 ശതമാനം പേരും മലയാളം മാതൃഭാഷയായുള്ളവരാണ്. ജാതി,മത,വര്‍ണ,രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സാമൂഹികമായും സാംസ്‌കാരികമായും വൈകാരികമായും കേരളജനതയെ ഇണക്കിനിര്‍ത്തുന്ന പ്രധാനഘടകം മലയാളഭാഷയാണ്. അതുകൊണ്ട് മലയാളഭാഷാവ്യാപനം സാധ്യമാക്കേണ്ടതുണ്ട്.
മലയാളം ഭരണഭാഷയാക്കുന്നതു സംബന്ധിച്ച പഠനം നടത്താന്‍ കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റിയെ നിയോഗിച്ച് 1957ലെ ഇ.എം.എസ് സര്‍ക്കാര്‍ അതിനുള്ള തുടക്കം കുറിച്ചു. ആ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം പില്‍ക്കാലത്തു കാര്യം നടന്നില്ല. ആ പാളിച്ച പരിഹരിച്ചു മലയാളഭാഷയുടെ വളര്‍ച്ചയ്ക്കുതകുന്ന നടപടികളാണ് ഈ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഭരണഭാഷ 2017 മെയ് 1 മുതല്‍ കേരളത്തിലെ മലയാളമായിരിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട നിയമപരമായ സാഹചര്യങ്ങളിലേ അവ ഉപയോഗിക്കാവൂ. മലയാളഭാഷയുടെ നിലനില്‍പ്പിനായി അടിസ്ഥാനപരമായ നിയമനിര്‍മാണം നടത്തിയ സന്തോഷത്തിലാണ് ഈ സര്‍ക്കാര്‍.
മാതൃഭാഷ പഠിക്കാതെ ബിരുദമെടുക്കാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. അതിനു മാറ്റം വരുത്താനാണ് അടുത്ത ശ്രമം. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളുടെ മലയാളരൂപങ്ങളുള്‍പ്പെടുന്ന ഭരണമലയാളം ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുണ്ടെങ്കിലും ഭാഷാകാര്യങ്ങളില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കണം.
മലയാളഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യണം. പുരാരേഖാവകുപ്പിലുള്ള ലക്ഷക്കണക്കിനു താളിയോലകള്‍ ഡിജിറ്റൈസ് ചെയ്തു ലിപിമാറ്റം നടത്തണം. ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണം, മലയാളഭാഷാപഠനം വ്യാപിപ്പിക്കണം, കേരളത്തില്‍ ഹൈക്കോടതിക്കു കീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കണം. സാധാരണക്കാരായ വ്യവഹാരികള്‍ക്കും കോടതിനടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ലീഷ് ഇരുമ്പുമറ മാറ്റാതെ സാധാരണക്കാര്‍ക്കു കോടതിനടപടികള്‍ വ്യക്തമായി മനസ്സിലാക്കാനാവില്ല. അതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.
ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട കേരളം ഇന്നു പ്രളയക്കെടുതിയെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണഘട്ടത്തിലാണ്.
സമാനതകളില്ലാത്ത പ്രളയത്തെ സാഹോദര്യം, ഒരുമ, സഹവര്‍ത്തിത്വം എന്നിവയാല്‍ ആത്മാഭിമാനത്തോടെ അതിജീവിച്ച നാം നവകേരളനിര്‍മിതിക്കു സാക്ഷ്യംവഹിക്കുകയാണ്. 'കേരള വികസനമാതൃക'യിലൂടെ ലോകശ്രദ്ധ നേടിയ നാം അതിജീവനത്തിന്റെ പുതിയ മാതൃക ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 'കേരള പുനര്‍നിര്‍മാണ മാതൃക'യിലൂടെയും ലോകത്തിന്റെ അംഗീകാരം നേടിയെടുക്കണം.
ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ച മാനദണ്ഡപ്രകാരമേ കേരളത്തിനു നഷ്ടപരിഹാരം ചോദിക്കാനാകൂ. അതുപ്രകാരം, 4796 കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമേ ചോദിക്കാന്‍ അവകാശമുള്ളൂ. യഥാര്‍ഥ നഷ്ടം ഇതിന്റെ എത്രയോ മടങ്ങാണ്. സംസ്ഥാന ഏജന്‍സികളും ലോക ബാങ്ക്, എ.ഡി.ബി, യു.എന്‍ ഏജന്‍സികളും നടത്തിയ പഠനങ്ങളിലും തയ്യാറാക്കിയ എസ്റ്റിമേറ്റുകളിലും യഥാര്‍ഥ നഷ്ടം 31,000 കോടി രൂപയാണ്. കേരളത്തിന്റെ ഒരുവര്‍ഷത്തെ പദ്ധതിച്ചെലവിനേക്കാള്‍ വലിയ സംഖ്യയാണിത്.
ദുരന്തനിവാരണ അതോറിറ്റി മാനദണ്ഡ പ്രകാരമുള്ള 4796 കോടിക്കും യഥാര്‍ഥനഷ്ടമായ 31,000 കോടിക്കുമിടയിലുള്ള വിടവ് 26,000ലധികം കോടി രൂപയാണ്. ഈ അധികത്തുക നാം എങ്ങനെ കണ്ടെത്തുമെന്നതാണു നമ്മുടെ മുന്നിലെ വലിയ ചോദ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും രണ്ടായിരം കോടി കിട്ടി. പക്ഷേ, അത്യാവശ്യം അതിലുമെത്രയോ ഏറെയാണ്. 6,65,006 പേര്‍ക്കു പതിനായിരം രൂപ വീതം അടിയന്തര സഹായം നല്‍കിയപ്പോള്‍ തന്നെ 66 കോടി കഴിഞ്ഞു. ദുരിതാശ്വാസ സഹായം, വീട് വാസയോഗ്യമാക്കാനുള്ള സഹായം തുടങ്ങിയവയ്ക്കായി നീക്കിവച്ച തുക കൂടി കണക്കാക്കിയാല്‍ 2000 കോടിക്കു മുകളിലാണ്.
കേന്ദ്രക്രമപ്രകാരം ഭവനനിര്‍മാണത്തിനും മറ്റുമായി 105 കോടിയേ കേരളത്തിനു ചോദിക്കാനാവൂ. ഈയിനത്തില്‍ 5659 കോടിയുടേതാണു നഷ്ടം. വിദ്യാഭ്യാസരംഗത്തു നഷ്ടം 214 കോടി; ചോദിക്കാവുന്നത് എട്ടുകോടി. കാര്‍ഷിക, മത്സ്യബന്ധന മേഖലയില്‍ 45 കോടിയേ ചോദിക്കാനാകൂ. 4499 കോടിയാണ് നഷ്ടം. റോഡ്, പാലം നിര്‍മാണത്തിനായി 192 കോടിയേ ചോദിക്കാനാകൂ. 8554 കോടി രൂപയുടേതാണ് നഷ്ടം. വൈദ്യുതിരംഗത്ത് 85 കോടിയേ ചോദിക്കാനാകൂ. 353 കോടിയുടേതാണ് നഷ്ടം. ജലസേചനരംഗത്ത് 536 കോടിയേ ചോദിക്കാനാകൂ. 1484 കോടിയുടേതാണ് നഷ്ടം.
8800 കിലോമീറ്റര്‍ പിഡബ്ല്യുഡി റോഡ് യാത്രായോഗ്യമല്ലാതായി. ഇതിനുതന്നെ പതിനായിരം കോടി ചെലവുവരും. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം ഒരു കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഇതുകൊണ്ട് റോഡ് പുനഃസ്ഥാപിക്കാന്‍ പറ്റില്ല. തകര്‍ന്നുപോയ വീടിന് തൊണ്ണൂറ്റി അയ്യായിരം രൂപയാണ് മാനദണ്ഡപ്രകാരം നല്‍കാവുന്നത്. നാലുലക്ഷം രൂപയെങ്കിലും കൊടുക്കണമെന്നാണ് സംസ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടുപോലും വീട് തീരില്ല.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രഗല്‍ഭരായവരെ നവകേരള നിര്‍മിതിയുടെ ഭാഗമാക്കുകയാണ്. ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുയോജ്യമായ പുത്തന്‍ ഉപജീവന സാധ്യതകള്‍ കണ്ടെത്താന്‍, അന്താരാഷ്ട്ര ഏജന്‍സികളുടെ പങ്കാളിത്തമുള്ള 'ലൈവ്‌ലിഹുഡ് കോണ്‍ഫറന്‍സ്' സംഘടിപ്പിക്കുന്നുണ്ട്.
ഒരുമയോടെ നാം അതിജീവിച്ചെങ്കില്‍ ഒരുമയോടെ നമുക്ക് പുനര്‍നിര്‍മിക്കാനും കഴിയും. അതിനുതകുന്ന വിധത്തില്‍ ബഹുജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണു തുടക്കംകുറിച്ചിരിക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുതകുന്ന നൂതനാശയങ്ങള്‍ ജനങ്ങളില്‍ നിന്നു ശേഖരിക്കാന്‍ 'ഐഡിയ ഹണ്ട് ', 'ഐഡിയ എക്‌സ്‌ചേഞ്ച് ', 'ഹാക്കത്തോണ്‍' തുടങ്ങിയ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
നവകേരള നിര്‍മിതിക്കായി ജനങ്ങളുടെയാകെ ഒരുമയും സഹകരണവും വേണ്ട ഘട്ടമാണിത്. ഭാവി തലമുറകളോടുള്ള നമ്മുടെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട സമയമാണിത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചു പ്രായോഗികമാക്കുന്നതിനായി 'റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ' ് എന്ന ബൃഹദ് പദ്ധതിക്കു രൂപം നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. കേരളം നമ്മളെല്ലാവരുടേയുമാണെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിര്‍മിതിക്കായി കൈകോര്‍ക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago