HOME
DETAILS
MAL
ഏഴുമാസമെത്തിയ തെങ്ങിന്‍തൈ കുലച്ചു
backup
June 13 2017 | 23:06 PM
ചെറുവത്തൂര്‍ (കാസര്‍കോട്) : തേങ്ങയില്‍ നിന്നു മുളപൊട്ടി ഏഴുമാസത്തിനകം തെങ്ങിന് തൈ കുലച്ചു. തായന്നൂര്‍ എണ്ണപ്പാറയിലെ എന്‍. കെ കറുത്തമ്പുവിന്റെ കൃഷിയിടത്തിലാണ് വിസ്മയക്കാഴ്ച. കുലയില്‍ ഇപ്പോള്‍ പത്തോളം മച്ചിങ്ങകള് ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നറിയാന്‍ കറുത്തമ്പു പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി ശാസ്ത്രജ്ഞരെ ബന്ധപ്പെട്ടിരുന്നു. ഡോ. ടി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ എത്തി തെങ്ങിന് തൈ പരിശോധിച്ചു. ജനിതകമാറ്റം വഴി അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."