HOME
DETAILS
MAL
ഖത്തറിനെതിരേയുള്ള ഉപരോധത്തില്‍ അയവുവരുത്തണമെന്ന് ബ്രിട്ടന്
backup
June 13 2017 | 23:06 PM
ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധത്തില്‍ അയവുവരുത്തണമെന്ന് ബ്രിട്ടന് ആവശ്യപ്പെട്ടു. സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ രാജ്യങ്ങള്‍ പ്രധാന പങ്കാളിയായ ഖത്തറിനെതിരെ സ്വീകരിച്ച നടപടിയില്‍ ആശങ്കയുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. മധ്യസ്ഥ ചര്‍ച്ചയിലൂടെ ദ്രുതഗതിയിലുള്ള പരിഹാരമാണ് വേണ്ടതെന്നും ജോണ്സണ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."