മുഹമ്മദ് നശീദ് മാലദ്വീപില്‍ തിരിച്ചെത്തി
മാലെ: പലായനം ചെയ്ത മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് രാജ്യത്തേക്ക് മടങ്ങി. മാലദ്വീപ് സുപ്രിംകോടതി നശീദിനെതിരേയുള്ള അറസ്റ്റ് വാറന്റ് പിന്‍വലിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മടക്കം.
തീവ്രവാദ കുറ്റം ചുമത്തി നശീദിനെ 13 വര്‍ഷത്തെ ജയില്‍ തടവിന് വിധിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ ചികിത്സക്കായി രാജ്യംവിട്ട നശീദ് പിന്നീട് രാജ്യത്തേക്ക് മടങ്ങിയില്ല.
രണ്ട് വര്‍ഷത്തിനുശേഷം രാജ്യത്തേക്ക് മടങ്ങുന്ന നശീദിനെ സ്വീകിരിക്കാന്‍ മാലെ വിമാനത്താവളത്തില്‍ നിയുക്ത പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് എത്തിയിരുന്നു. കൂടാതെ നൂറുകണക്കിന് അനുയായികളും സ്വീകരിക്കാനെത്തിയിരുന്നു.
തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷക്കെതിരേ നശീദിന് അപ്പീല്‍ നല്‍കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
രാജ്യത്തേക്ക് മടങ്ങുകയാണെങ്കില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീന് അദ്ദേഹത്തിന്റെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിയുണ്ടായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അബ്ദുല്ല യമീന് പരാജയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."