HOME
DETAILS

ദേശീയ സമുദ്രജലകൃഷി നയം കടലിന്റെ മക്കളുടെ അന്നം മുട്ടിക്കും

  
backup
November 01 2018 | 20:11 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%95

 


മലപ്പുറം: ദേശീയ സമുദ്രജലകൃഷി നയം പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്ന ആശങ്ക വ്യാപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കരട് നയത്തിനെതിരേ മത്സ്യബന്ധന മേഖലയില്‍നിന്നു ശക്തമായ പ്രതിഷേധമുയരുകയാണ്.
കരട് നയത്തില്‍ പറയുന്ന കാര്യങ്ങള്‍ അപ്പടി നടപ്പിലാക്കുകയാണെങ്കില്‍ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ തൊഴില്‍രഹിതരായേക്കും. കടലില്‍ നിശ്ചിത സ്ഥലങ്ങളില്‍ മത്സ്യകൃഷി നടത്താന്‍ സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കുമെന്നു നയത്തില്‍ പറയുന്നുണ്ട്. 12 നോട്ടിക്കല്‍ മൈല്‍ വരെ സംസ്ഥാന സര്‍ക്കാരും പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായിരിക്കും ഇതിന് അനുമതി നല്‍കുക. 12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്തു കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കും. മത്സ്യകൃഷി നടക്കുന്ന ഭാഗങ്ങളിലേക്കു മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല.
കൂടുതല്‍ മത്സ്യം ലഭ്യമാക്കുകയും തീരദേശ വാസികളുടെ ഉപജീവനമാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നയം കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഫലത്തില്‍ കടലിന്റെ മക്കള്‍ക്ക് ഉള്ള വരുമാനമാര്‍ഗംകൂടി ഇല്ലാതാകുകയാണ് ഇതുവഴി സംഭവിക്കുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യകൃഷി നടക്കുന്ന സ്ഥലങ്ങള്‍ സ്വകാര്യ സംരംഭകരുടെ നിയന്ത്രണത്തിലാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്ന പ്രദേശങ്ങളായിരിക്കും ഇതിലധികവും. അവര്‍ക്ക് അവിടേക്കു പ്രവേശനം നിഷേധിക്കപ്പെടുന്നതോടെ തൊഴില്‍ നഷ്ടംമൂലം കടലോര മേഖല കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നേക്കും.
ഇത്തരം സംരംഭങ്ങള്‍ വരുന്നതോടെ കടലോര മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, മറിച്ചായിരിക്കും സംഭവിക്കുകയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കടലില്‍ മത്സ്യകൃഷി നടത്താന്‍ എത്തുന്നവരിലധികവും വന്‍കിട കോര്‍പറേറ്റുകളായിരിക്കും. അത്യാധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ചായിരിക്കും കൃഷിയിടങ്ങളുടെ പ്രവര്‍ത്തനം. അതില്‍ വൈദഗ്ധ്യം നേടിയ തൊഴിലാളികളെ അവര്‍ പുറത്തുനിന്നു കൊണ്ടുവരാനാണ് സാധ്യത.
ഈ നയം മത്സ്യത്തൊഴിലാളികള്‍ക്ക് അംഗീകരിക്കാനാകില്ലെന്നു മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ പറഞ്ഞു. 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പ്രധാനമായും ആശ്രയിക്കുന്ന ഇടമാണ്. ഈ നയത്തിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു.
നയം പ്രാബല്യത്തില്‍ വന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കുന്ന ഇടങ്ങള്‍ വന്‍കിട മൂലധന ശക്തികളുടെ നിയന്ത്രണത്തിലാകുമെന്ന് നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജന.സെക്രട്ടറി ടി. പീറ്റര്‍ പറഞ്ഞു. മാത്രമല്ല, പൊതു ജലാശയങ്ങള്‍ വളച്ചുകെട്ടി സ്വകാര്യ ഇടങ്ങളാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago