HOME
DETAILS

'നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കണം'

  
backup
November 01 2018 | 20:11 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

 

ന്യൂഡല്‍ഹി: ശബരിമല വനഭൂമിയിലെ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഉന്നതാധികാര സമിതി. ശബരിമല പുനര്‍നിര്‍മാണം സംബന്ധിച്ച അന്തിമ മാസ്റ്റര്‍പ്ലാനിനു സുപ്രിംകോടതി അംഗീകാരം നല്‍കുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയ നിര്‍മാണം എന്നിവ മാത്രമേ അനുവദിക്കാവൂവെന്നും സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ടെങ്കിലും വനഭൂമിയില്‍ ഒരുതരത്തിലുള്ള നിര്‍മാണപ്രവൃത്തികളും അനുവദിക്കരുതെന്നു ശുപാര്‍ശ ചെയ്യുന്ന സമിതി റിപ്പോര്‍ട്ടില്‍, ശൗചാലയങ്ങള്‍പോലുള്ള പ്രാഥമിക സൗകര്യങ്ങള്‍ മാത്രം ഒരുക്കിയാല്‍ മതിയെന്നും പറയുന്നുണ്ട്. ഇടക്കാല റിപ്പോര്‍ട്ട് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഇന്നു പരിഗണിക്കും.
സന്നിധാനത്തു വനംവകുപ്പ് പാട്ടത്തിനു നല്‍കിയ സ്ഥലത്തു ബോര്‍ഡ് നിര്‍മിച്ച മൂന്നു ബഹുനില കെട്ടിടങ്ങള്‍ പ്ലാനിന്റെ ലംഘനമാണ്. പമ്പാ തീരത്തും നിരവധി അനധികൃത നിര്‍മാണപ്രവൃത്തികള്‍ നടന്നു. പ്രളയത്തില്‍ ഒലിച്ചുപോയ കെട്ടിടങ്ങളെല്ലാം അനധികൃതമാണെന്നു ദേവസ്വം കമ്മിഷണര്‍ എന്‍. വാസു സമിതിയോടു പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിനു മറുപടി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനു നാലാഴ്ച സമയമനുവദിക്കും. പമ്പയില്‍ അനധികൃത നിര്‍മാണപ്രവൃത്തികള്‍ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ വിഷയത്തില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമനുവദിച്ചുള്ള സുപ്രിംകോടതി വിധിയെ തുടര്‍ന്നു ശബരിമലയിലെയും പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പഠിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഉന്നതാധികാര സമിതിയുടെ കര്‍ശന ഇടപെടല്‍. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചു നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തു ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അതു വലിയ വെല്ലുവിളി സൃഷ്ടിക്കും.
രണ്ടാഴ്ചയായി പദ്ധതി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് ഉന്നതാധികാര സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശബരിമലയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അതു പ്രദേശത്തെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ പഠിക്കാനായി അമര്‍നാഥ് ഷെട്ടിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി രൂപീകരിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago