മഞ്ചേരി കച്ചേരിപ്പടിയില്‍ അനധികൃത കെട്ടിട നിര്‍മാണം നഗരസഭ തടഞ്ഞു
മഞ്ചേരി: കച്ചേരിപടിയിലെ അനധികൃത കെട്ടിട നിര്‍മാണം നഗരസഭാ സെക്രട്ടറി തടഞ്ഞു. മിനിസിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മലപ്പുറം റോഡിനോട് ചേര്‍ന്നാണ് അനധികൃത നിര്‍മാണം നടന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കാന്‍ താലൂക്ക് വികസന സമിതി തീരുമാനിച്ചിരുന്നു. കെട്ടിടം പൊളിച്ചു നീക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും താലൂക്ക് വികസന സമിതി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ അപകടഭീഷണിയിലായ കെട്ടിടം വ്യാജരേഖ ചമച്ച് ഉടമ നവീകരണം നടത്തി. അനുമതിയില്ലാതെയുള്ള നിര്‍മാണ പ്രവൃത്തികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്കും പൊതുമരാമത്തിനും പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ ഉടമക്ക് കത്ത് നല്‍കി. ഇത് ലംഘിച്ച് വീണ്ടും നിര്‍മാണം തുടങ്ങിയതോടെയാണ് നഗരസഭാ സെക്രട്ടരി നേരിട്ടെത്തി കെട്ടിട നിര്‍മാണം തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."