HOME
DETAILS

കിഫ്ബിയെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമെന്ന് ചെന്നിത്തല

  
backup
September 18, 2019 | 7:18 AM

kifb-issue-against-pinarayi-chennithala

പാലാ: കിഫ്ബിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെയാണെന്നും അത് ജനം തിരിച്ചറിയുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
താന്‍ വികസന വിരോധിയല്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ടെറാനസിനെ പരിശോധന ഏല്‍പ്പിച്ചത് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണെന്നും ചെന്നിത്തല ആരോപിച്ചു. കിഫ്ബിയില്‍ പൂര്‍ണ ഓഡിറ്റിന് അനുമതി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

നാടിന്റെ വികസനം നടപ്പാക്കാന്‍ പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കിഫ്ബി വഴിയാണ് ധനസമാഹരണം നടക്കുന്നത്. അതിനെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്നാണ് ചിലരുടെ മനോഭാവം. ആര് വികസനം നടത്തിയാലും നാടിനാണ് ഗുണമെന്ന് ഇക്കൂട്ടര്‍ കരുതുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
അമ്പത് കോടി രൂപയോളം ചെലവാക്കിയാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാടിന്റെ മുഖച്ഛായ തന്നെ ഇതുവഴി മാറ്റിയെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വേണ്ടത് സി.എ.ജിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ട് ആരോപണങ്ങളിലും പ്രതിപക്ഷം ഉറച്ച് നില്‍ക്കുന്നു. ടെറാനസ് എത്ര നേട്ടമുണ്ടാക്കി എന്നതിനപ്പുറും സ്വകാര്യ കമ്പനി എത്ര കോടി നേട്ടമുണ്ടാക്കി എന്നത് പുറത്തുവരണം. സ്പീക്കര്‍ പോലും സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷം നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  14 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  14 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  14 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  14 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  14 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  14 days ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  14 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  14 days ago
No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  14 days ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  14 days ago