അരാംകോ ആക്രമണം നടത്തിയത് 7 ഇറാന്‍ ക്രൂയിസ് മിസൈലും 18 ഡ്രോണുകളും; തെളിവുകള്‍ പ്രദര്‍ശിപ്പിച്ച് സഊദി
റിയാദ്: സഊദിയില്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ നടന്ന ഭീകരമായ ആക്രമണം തീവ്രവാദ ആക്രമണമായിരുന്നുവെന്നും ഇറാന്‍ പ്രവര്‍ത്തിച്ചതായി വെളിപ്പെടുത്തിയും സഊദി അറേബ്യ രംഗത്ത്. ആക്രമണത്തിനുപയോഗിച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ നിരത്തിയാണ് സഊദി ഇറാനെതിരെ ആഞ്ഞടിച്ചത്. ആക്രമണത്തില്‍ ഇറാന്‍ പങ്ക് വ്യക്തമാക്കുന്നതായിരുന്നു സഊദിയുടെ ഡ്രോണ്‍ പ്രദര്‍ശനം. സഊദി പ്രതിരോധ മന്ത്രാലയമാണ് ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തി വാര്‍ത്താ സമ്മേളനത്തില്‍ ഇറാന്‍ പങ്ക് വ്യത്യക്തമാക്കിയത്.
ഡ്രോണുകള്‍ ഹൂഥികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് നിന്നായിരുന്നു ആക്രമണം നടന്നതെന്നും യമനിലെ ഹൂഥികളാണ് ഇതിനു പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ ഇറാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വാര്‍ത്താ സമ്മളെണ്ണത്തില്‍ വ്യക്തമാക്കി. തെക്ക് ഭാഗത്ത് നിന്നും ഏഴു ക്രൂയിസ് മിസൈലിന്റെ പുറമെ 18 ആയുധ ഡ്രോണുകളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. സഊദി അരാംകോ കമ്പനികള്‍ക്ക് നേരെ നടത്തിയ ആക്രമണം അന്താരാഷ്ട്ര സാമ്പത്തിക രംഗത്തിനെതിരെയുള്ള ആക്രമണമാണ്. തെക്കു ഭാഗത്ത് നിന്നും പറന്നെത്തിയ ആയുധങ്ങളാണ് അരാംകോ കമ്പനികള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ ആരോപണങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം അമേരിക്കയും ആരോപിച്ചിരുന്നത്. അതേസമയം, അമേരിക്കയുടെയും സഊദിയുടെയും ആരോപണങ്ങളെ ഇറാന്‍ നിഷേധിച്ച് രംഗത്തെത്തി. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളും യുദ്ധ ഭീഷണിയും തള്ളിക്കളയുന്നതായി ഇറാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനായി ഇറാനെ ലക്ഷ്യമിടട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സ്റ്റേറ്റ് സിക്രട്ടറി മൈക്ക് പോംപിയോയും യമനിലെ ഹൂഥികളാണ് ആക്രമണത്തിന് പിന്നിലെന്ന വാദം നിഷേധിച്ചു. ഇറാനെ കുറ്റപ്പെടുത്തിയ പോംപിയോ യമനില്‍ നിന്നനെത്തിയതാണെന്നതിന് യാതൊരു തെളിവുകളുമില്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."