വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്; ഇന്ത്യ തിരിച്ചടിക്കുന്നു
ജമ്മു കശ്മീര്‍: കശ്മീരില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് പാകിസ്താന് വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
24 മണിക്കൂറിനിടെ 6 തീവ്രവാദി ആക്രമണങ്ങളാണ് താഴ്വരയില് ഉണ്ടായത്. അഞ്ച് ആക്രമണങ്ങള്‍ തെക്കന്‍ കശ്മീരിലും ഒരെണ്ണം വടക്കന്‍ കശ്മീരിലും നടന്നു. കശ്മീര്‍ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം സി.ആര്.പി.എഫ് ക്യാമ്പിന് നേരെ നടന്ന ഗ്രനേഡാക്രമണത്തില്‍ ഒമ്പത് ജവാന്മാര്ക്ക് പരിക്കേറ്റിരുന്നു.
ആനന്ദനാഗ് ജില്ലയിലെ റിട്ട ഹൈക്കോടതി ജഡ്ജിയുടെ വസതിക്ക് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വീടിനു മുന്നില്‍ കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നാല് റൈഫിളുകള്‍ തീവ്രവാദികള്‍ കൈക്കലാക്കുകയും ചെയ്തു.
പുല്‍വാമയിലെ മറ്റൊരു സി.ആര്.പി.എഫ് ക്യാമ്പിന് നേരെയും ഗ്രനേഡാക്രമണം നടത്തിയെങ്കിലും ഗ്രനേഡ് വായുവില്‍ വെച്ച് തന്നെ പൊട്ടിയതിനാല്‍ വലിയ അപകടം ഒഴിവായി.
വൈകുന്നേരം നടത്തിയ നാലാമത്തെ ആക്രമണം പുല്‍വാമയിലെ പൊലിസ് സ്റ്റേഷന് നേര്‍ക്കായിരുന്നു. രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
തിങ്കളാഴ്ച്ച വൈകുന്നേരം സി.ആര്.പി.എഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."