സാമൂഹ്യക്ഷേമ പെന്‍ഷന്‍: അപേക്ഷകര്‍ വട്ടം കറങ്ങുന്നു
തൃക്കരിപ്പുര്‍: സാമൂഹ്യ പെന്‍ഷന്‍ തടഞ്ഞുവച്ചും അപേക്ഷകള്‍ നിരസിച്ചും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം പാവപ്പെട്ട സാമൂഹ്യ പെന്‍ഷന്‍കാരെ ദുരിതത്തിലാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്പൂര്‍ണ പെന്‍ഷന്‍ നടപ്പാക്കി ഒരു വീട്ടില്‍ ഒരാള്‍ക്ക് പെന്‍ഷന്‍ എന്ന പ്രഖ്യാപനവുമായി ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കിയത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. വാര്‍ധക്യ പെന്‍ഷന്‍ നേരത്തെ 65 വയസായിരുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് 60 വയസായി ചുരുക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പെന്‍ഷന്‍കാരോട് ഉദാരനയം സ്വീകരിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ദ്രോഹ നടപടി സ്വീകരിച്ചു ദുരിതത്തിലാക്കിയെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതിയ അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചുവെങ്കിലും ഒരാള്‍ക്കുപോലും പെന്‍ഷന്‍ നല്‍കിയില്ല. ഇപ്പോള്‍ 1200 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെ പുതിയനയം. ഇതുമൂലം പകുതിയിലധികം ആളുകളുടെയും പെന്‍ഷന്‍ മുടങ്ങും. വാര്‍ഷികവരുമാനം നോക്കുന്നതിനുപകരം വീടിന്റെ വലുപ്പം നോക്കി പെന്‍ഷന്‍ നല്‍കുന്നത് അനീതിയാണെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം. സാമ്പത്തികമുള്ളപ്പോള്‍ വീട് എടുത്തുവെങ്കിലും പ്രയാസപ്പെടുന്ന കാലത്ത് പെന്‍ഷന് അപേക്ഷിച്ചാല്‍ വീടിന്റെ പേരില്‍ നിരസിക്കുന്ന അവസ്ഥയാണുള്ളത്. സര്‍ക്കാരിന്റെ എം.എസ് നമ്പര്‍ 27818 നമ്പറായി 03-08-2018ന് ഇറക്കിയ ഉത്തരവുമൂലം സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ആയിരക്കണക്കിന് അപേക്ഷകള്‍ നിരസിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."