HOME
DETAILS
MAL
'തിരൂര്‍ സ്റ്റേഡിയം സംരക്ഷിക്കാന്‍ മന്ത്രി ഇടപെടണമെന്ന് '
backup
August 03 2016 | 22:08 PM
തിരൂര്‍: സ്കൂള്‍തലം മുതല്‍ റവന്യൂ ജില്ലാതലം വരെയുള്ള കായിക മേളകള്‍ക്ക് വേദിയാകാറുള്ള തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം സംരക്ഷിക്കുന്നതിനു കായിക മന്ത്രി ഇടപെടണമെന്ന് തിരൂര്‍ ഫാത്തിമ മാത എല്‍.പി സ്കൂള്‍ പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു.
ജനപ്രതിനിധികള്‍ ദുര്‍വാശി അവസാനിപ്പിച്ച് ജനപക്ഷത്ത് നില്‍ക്കണമെന്നും യോഗം അഭ്യാര്‍ഥിച്ചു. പി.ടി.എ പ്രസിഡന്റ് മുജീബ് താനാളൂര്‍ അധ്യക്ഷനായി. അഡ്വ. കെ.വി രാഗേഷ്, കെ.ജിഷ, സിസ്റ്റര്‍ നാന്‍സി ടോം, വി മനോജ് ജോസ് സംസാരിച്ചു. ഭാരവാഹികളായി മുജീബ് താനാളൂര്‍ (പ്രസിഡന്റ്), സിസ്റ്റര്‍ നാന്‍സി ടോം (ജനറല്‍ സെക്രട്ടറി), മനോജ് ജോസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."