സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍ സെന്റര്‍ തയാര്‍
തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108'ന്റെ കേന്ദ്രീകൃത കോള്‍ സെന്റര്‍ ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന രീതിയിലാണ് അത്യാധുനിക കോള്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 70 പേരെ കോള്‍സെന്ററില്‍ നിയമിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോള്‍സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. 108 എന്ന നമ്പരിലൂടെയും ആന്‍ഡ്രോയിഡ് ആപ്പ് വഴിയും കനിവ് 108ന്റെ സേവനം ലഭ്യമാകും. കേരളത്തിലെവിടെനിന്നു വിളിച്ചാലും ആ കോള്‍ എത്തുന്നത് ഈ കേന്ദ്രീകൃത കോള്‍ സെന്ററിലാണ്. ഓരോ കോളും പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി കോള്‍സെന്ററിലെ കംപ്യൂട്ടറുകളിലേക്ക് എത്തും. ഒരു കോള്‍ പോലും നഷ്ടമാകാതിരിക്കാനും വ്യാജ കോളുകള്‍ കണ്ടെത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
നഗര പ്രദേശങ്ങളില്‍ പരമാവധി 15 മിനിറ്റിനുള്ളിലും ഗ്രാമപ്രദേശത്ത് പരാമാവധി 20 മിനിറ്റിനുള്ളിലും ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളില്‍ പരമാവധി 30 മിനിറ്റിനുള്ളിലും ആംബുലന്‍സ് എത്താനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം അപകടംനടന്നതിനു തൊട്ടടുത്തുള്ള സൗകര്യമുള്ള ആശുപത്രിയുടെ വിവരവും നല്‍കുന്നതാണ്. എറണാകുളം മുതലുള്ള തെക്കന്‍ ജില്ലകളില്‍ ഈ മാസം 25 മുതല്‍ ആംബുലന്‍സിന്റെ സേവനങ്ങള്‍ കിട്ടിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ 101 ആംബുലന്‍സുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."