ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ സംരക്ഷണ കണ്‍വന്‍ഷന്‍ ആറിന്
കോഴിക്കോട്: വിവാഹ ദല്ലാളുമാരും മാട്രിമോണിയല്‍ സ്ഥാപനങ്ങളും ഫോട്ടോഗ്രാഫി മേഖല കൈയേറുന്നതായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികളും ഈ രംഗത്തേക്കു കടന്നുകയറുകയാണ്. ഇതു സംസ്ഥാനത്തെ ഫോട്ടോഗ്രാഫര്‍മാരെ തൊഴിലില്ലായ്മയിലേക്ക് തള്ളി വിടുമെന്നും അവര്‍ പറഞ്ഞു.
വിവാഹ ദല്ലാളുമാരും മറ്റും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഫോട്ടോഗ്രാഫര്‍മാരെ എത്തിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അവധി ദിവസങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി പണിയെടുക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ സ്റ്റുഡിയോ പൂട്ടേണ്ട സാഹചര്യമൊരുക്കും. ഈ സാഹചര്യത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ സംരക്ഷണ കണ്‍വന്‍ഷനും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് സ്വീകരണവും ആറിനു രാവിലെ 10.30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാരവാഹികളായ ജോയ് ഗ്രെയ്‌സ്, കെ. ജ്യോതിഷ്‌കുമാര്‍, കെ.വി ത്രിബുദാസ്, ജയന്‍ രാഗം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."