HOME
DETAILS

ട്രോളിങ് നിരോധനത്തോടൊപ്പം ആഴക്കടല്‍ നോമ്പുതുറയും അവസാനിച്ചു

  
backup
June 14 2017 | 19:06 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8a%e0%b4%aa


പരപ്പനങ്ങാടി: ഇന്നലെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധം നിലവില്‍ വന്നതോടെ ആഴക്കടലിലെ നോമ്പുതുറയും അവസാനിച്ചു.ബോട്ട് മത്സ്യ ബന്ധനത്തിന് നീണ്ട ഒന്നര മാസ കാലയളവ് നിര്‍ബന്ധിത അവധിയാകുന്നതിനാല്‍ ശേഷിക്കുന്ന കടല്‍ നോമ്പുതുറ തീര്‍ത്തും പരിമിതിയിലൊതുങ്ങും. പ്രത്യാശയുടെ ഓളങ്ങള്‍ സമ്മാനിക്കുന്ന ആഴക്കടലിന് മീതെ അന്നം തേടിയിറങ്ങുന്ന മത്സ്യതൊഴിലാളികള്‍ക്ക് നോമ്പുകാലം അങ്ങേയറ്റം ആനന്ദകരമാണ്. ശാന്തമായ പ്രാര്‍ഥനയ്ക്കും ശാന്തി നുകരുന്ന നോമ്പു തുറയ്ക്കും സ്വന്തം കൈ കൊണ്ടുണ്ടാക്കിയ അത്താഴ ഭക്ഷണത്തിനും കടലോളം രുചിയുണ്ട്.
ബോട്ടുയാനങ്ങള്‍ക്ക് പുറമെ പരമ്പരാഗത മത്സ്യതൊഴിലാളി വിഭാഗത്തിലെ ' ഒഴുക്കല്‍' ചെറു വള്ളങ്ങളാണ് രാത്രിയില്‍ കടലില്‍ അന്തിയുറങ്ങി അന്നം തേടുന്നത്. രണ്ടോ മൂന്നോ മത്സ്യതൊഴിലാളികള്‍ മാത്രമാണ് ഒഴുക്കല്‍ വള്ളങ്ങളിലെ പണിക്കാര്‍. ഉച്ചയോടെ ളുഹ്‌റ് നമസ്‌കാരവും കഴിഞ്ഞ് പണിക്കിറങ്ങുന്ന ഒഴുക്കല്‍ വള്ളങ്ങളില്‍ നോമ്പുതുറക്കാവശ്യമായ വിഭവങ്ങളും അത്താഴവും മുത്താഴവും തയാറാക്കാനാവശ്യമായ മസാല കൂട്ടുകളും സ്റ്റൗ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും തയാറാക്കി വെക്കും.സൂര്യാസ്തമയത്തിന്റെ നേര്‍കാഴ്ചയില്‍ നോമ്പു തുറക്കാനുള്ള സമയം കൃത്യമായി തൊട്ടറിയും.
തൊഴില്‍ രംഗത്തെ വലിപ്പ ചെറുപ്പങ്ങള്‍ നോക്കാതെ ഒന്നിച്ചിരുന്ന് പ്രാഥമിക നോമ്പുതുറ. പിന്നീട് പ്രാര്‍ഥന. അതിനിടയില്‍ മത്സ്യ ബന്ധനത്തിനായി വലയിളക്കം. ശേഷം വിശാലമായ നോമ്പുതുറ. അതിനിടെ സ്വന്തമാവശ്യത്തിനായി ചൂണ്ടറിയെറിഞ്ഞ് മീന്‍ പിടുത്തവും. പിടക്കുന്ന മത്സ്യം തോണിയിലാക്കി പറക്കുന്ന സ്റ്റൗവില്‍ വെന്തു മറയുന്നതിന് മുന്‍പെ ഇശാ നമസ്‌ക്കരവും പലരും തറാവീഹ് നമസ്‌ക്കാരവും പൂര്‍ത്തിയാക്കും. പിന്നീട് ചേര്‍ന്നൊഴുകുന്ന കരയുടെ വര്‍ത്തമാനം കടലില്‍ സജീവമാകുന്നു. ഇതിനിടെ മുത്താഴം തീര്‍ത്ത് കടലിലെ 'ആഴപ്പാട്;' (മത്സ്യം കിട്ടാനുള്ള സാധ്യത) നോക്കിയും പറഞ്ഞും ഒഴുക്കല്‍ വള്ളത്തിലെ ഒന്നോ രണ്ടോ പേര്‍ ഉറക്കത്തിലേക്കും ഒരാള്‍ കടല്‍ നിരീക്ഷണത്തിലേക്കും വഴിമാറും. മൊബൈലില്‍ കരുതി വെച്ച അലാറാം മുഴങ്ങുന്നതോടെ ഉറക്കമുണരാനും കരുതി വെച്ച ഭക്ഷണം വെച്ചുവിളമ്പാനും ധൃതി പൂണ്ട ആവേശം. ആകാശ ക്ലോക്ക് നോക്കി സുബഹ് ബാങ്കിന്റെ സമയമറിയാന്‍ പരമ്പരാഗത അറിവിന്റെ ശാസ്ത്ര ബോധമുണ്ടെങ്കിലും മൊബൈല്‍ ഫോണിലൂടെയുള്ള ബാങ്കൊലി കേള്‍ക്കേണ്ട താമസം അത്താഴത്തിന്റെ പങ്കുവെക്കലുകള്‍ക്ക് നങ്കൂരമിട്ട് സുബഹ് നമസ്‌ക്കാരത്തിന്റെയും ലഭ്യമായ മത്സ്യങ്ങളുമായുള്ള തിരിച്ച് വരവിന്റെയുമൊരുക്കം.
രാത്രിയുടെ കൂരിരുട്ടും പ്രതികൂല കാലാവസ്ഥയുടെ കാറ്റും കോളും അതിജീവിച്ച് കടലില്‍ അന്തിയുറങ്ങി അന്നം തേടിയിറങ്ങുന്ന ഈ സാഹസിക മത്സ്യ ബന്ധന രീതി തീരത്തെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമെ നിലവിലൊള്ളൂ. ശീലിച്ചവര്‍ക്കാകട്ടെ ഇതിന്റെ രസവും ഹരവും ഒന്ന് വേറെ തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago