രക്തദാനം നടത്തിയത് 45 തവണ; പള്ളത്ത് മുഹമ്മദലിക്ക് സംസ്ഥാനതല പുരസ്കാരം
പുലാമന്തോള്‍: ലോക രക്തദാനദിനത്തില്‍ പുലാമന്തോള്‍ പാലൂര് സ്വദേശി പള്ളത്ത് മുഹമ്മദലി എന്ന അലിക്ക് സംസ്ഥാന തല പുരസ്കാരം. തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നടന്ന കെ.എസ്.ബി.ടി.സി യുടെ പരിപാടിയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍ നിന്നാണ് മുഹമ്മദ് അലി പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
മെയ് ഇരുപതിന് പാലൂര് കനാലങ്ങാടിയില് കാസ്ക് ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാംപിലാണ് മുഹമ്മദ് അലി 45ാമത് രതദാനം നടത്തിയത്. ഇരുപത്തിമൂന്നാമത്തെ വയസില്‍ തുടങ്ങിയ രക്തദാനം ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി മുഹമ്മദ് അലി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 44 തവണവും രക്തം നല്കിയ ശേഷം 45 മത്തെ തവണ രക്തം നല്‍കിയതോടെയാണ് അലിയുടെ സല്‍കര്‍മ പ്രവൃത്തി പുറം ലോകമറിയുന്നത്.
സംസ്ഥാന തലത്തിലും മുഹമ്മദ് അലിയുടെ രക്തദാനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അലിയെ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്. എന്നാല്‍ 55 തവണ രക്തം നല്കിയ തൃശൂര്‍ സ്വദേശിക്കും 38 തവണ രക്തം നല്കിയവര്ക്കും അലിയോടൊപ്പം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒ പോസറ്റീവ് രക്ത ഇനത്തില്പ്പെട്ടതായതോടെയാണ് തനിക്ക് കൂടുതല്‍ പേര്‍ക്ക് രക്തം നല്‍കാനായതെന്നും തനിക്ക് കഴിയുന്നിടത്തോളം കാലം പ്രവൃത്തി ഇനിയും തുടരുമെന്നും അലി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."