HOME
DETAILS
MAL
ബാബരി കേസ്: രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ പ്രൊഫസര്‍ മാപ്പുപറഞ്ഞു
backup
September 19 2019 | 22:09 PM
ന്യൂഡല്‍ഹി: ബാബരി കേസില്‍ മുസ്ലിംകള്ക്ക് വേണ്ടി ഹാജരാകുന്നതിന് മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയതിന് ചെന്നൈ സ്വദേശിയായ പ്രൊഫ. എന്‍. ഷണ്മുഖം സുപ്രിംകോടതിയില്‍ മാപ്പു പറഞ്ഞു. എല്ലാവര്ക്കും സന്ദേശം നല്കുന്ന തരത്തിലുള്ള നടപടി മതിയെന്നും കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ധവാന്റെ അഭിഭാഷകന് കപില്‍ സിബല്‍ അറിയിച്ചതോടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കോടതിയലക്ഷ്യകേസ് നടപടികള്‍ അവസാനിപ്പിച്ചു.
മുസ്ലിംകള്ക്ക് വേണ്ടി ഹാജരാകുന്നതിന് ഹിന്ദുക്കള്‍ നിങ്ങളോട് പൊറുക്കില്ലെന്നും അതിനാല്‍ എത്രയും പെട്ടെന്ന് പിന്മാറണമെന്നുമായിരുന്നു ഷണ്മുഖത്തിന്റെ ഭീഷണി. ഇത്തരത്തിലുള്ള നടപടി ആരുടെ ഭാഗത്തു നിന്ന് ഇനിയുണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."