HOME
DETAILS

ഫാറൂഖിനെയും ഹാഫിസിനെയും ഒരേ ചരടില്‍ കെട്ടുമ്പോള്‍

  
backup
September 19 2019 | 22:09 PM

political-propaganda-to-find-similarity-farooque-abdulla-to-hafiz-saeed12

 

കശ്മിരിലെ ശ്രീനഗറില്‍ വിക്ടോറിയന്‍ പ്രൗഢിയോടെ നില്‍ക്കുന്നൊരു നെഡൗസ് ഹോട്ടലുണ്ട്. ബ്രിട്ടിഷ് കൊളോണിയല്‍ കാലത്തെ പ്രമുഖനായ യൂറോപ്യന്‍ ഹോട്ടല്‍ വ്യവസായി മൈക്കല്‍ ആദം നെഡൗവ് 19ാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ് ഹോട്ടല്‍. കശ്മിരിലെ ദോഗ്ര ഭരണകാലത്ത് ഈയൊരു ഹോട്ടല്‍മാത്രമേ നിലവാരമുള്ളതുണ്ടായിരുന്നുള്ളൂ. സമാനമായ ഹോട്ടല്‍ കശ്മിരിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നായ ഗുല്‍മാര്‍ഗിലുമുണ്ട്. ആദം നെഡൗവിന്റെ മകന്‍ മൈക്കല്‍ ഹാരി നെഡൗവായിരുന്നു ഹോട്ടലുകള്‍ നടത്തിയിരുന്നത്. നെഡൗസ് ഹോട്ടലിന് കശ്മിരിലെ രാഷ്ട്രീയവുമായി ഒരു ബന്ധമുണ്ട്. പ്രമുഖ കശ്മിരി നേതാവ് ശൈഖ് അബ്ദുല്ലയുടെ ഭാര്യയാണ് മൈക്കല്‍ ഹാരിയുടെ മകള്‍ അക്ബര്‍ ജഹാന്‍. അതായത് ഇപ്പോള്‍ പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലില്‍ക്കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സിറ്റിങ് എം.പിയുമായ ഫാറൂഖ് അബ്ദുല്ലയുടെ മാതാവ്. ഗുല്‍മാര്‍ഗിലെ നെഡൗസ് ഹോട്ടലിലെ പാല്‍ക്കാരിയായിരുന്നു അക്ബര്‍ ജഹാന്റെ മാതാവ് മീര്‍ജാന്‍. അവരുമായി പ്രണയത്തിലായ മൈക്കല്‍ ഹാരി, തുടര്‍ന്ന് വിവാഹം കഴിച്ചു. അവര്‍ക്കുണ്ടായ 12 മക്കളില്‍ ജീവിച്ചിരുന്നത് ബീഗം ജഹാനുള്‍പ്പെടെ അഞ്ചുപേര്‍ മാത്രം. വായില്‍ വെള്ളിക്കരണ്ടിയുമായാണ് ബീഗം അക്ബര്‍ ജഹാന്‍ ജനിച്ചത്.
1933ല്‍ ശൈഖ് അബ്ദുല്ലയെ വിവാഹം ചെയ്ത ശേഷം ആയാസരഹിതമായിരുന്നില്ല ബീഗം ജഹാന്റെ ജീവിതം. കശ്മിരിലെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലെ ഉയര്‍ച്ച താഴ്ചകളിലായിരുന്നു ശൈഖ് അബ്ദുല്ല. കശ്മിര്‍ പ്രധാനമന്ത്രിയെന്ന വിശിഷ്ടപദവി, പിന്നാലെ നിരവധി വര്‍ഷങ്ങളുടെ ജയില്‍വാസം. തനിയെ സൗറയിലുള്ള വീട്ടില്‍ മുത്തമകന്‍ ഫാറുഖ് ഉള്‍പ്പെടെ അവരുടെ അഞ്ചുമക്കളെ വളര്‍ത്തുന്നതിന്റെ സങ്കീര്‍ണതകള്‍ അവര്‍ അനുഭവിച്ചിട്ടുണ്ട്.
എങ്കിലും ശൈഖ് അബ്ദുല്ലയ്‌ക്കൊത്ത പങ്കാളിയായിരുന്നു അവര്‍. കശ്മിരില്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് പണം സംഘടിപ്പിക്കാനും മറ്റും അവരായിരുന്നു മുന്നില്‍. ശൈഖിനു പിന്നാലെ ഫാറൂഖ് അബ്ദുല്ല രാഷ്ട്രീയത്തിലെത്തിയ ശേഷവും 2000 ജൂലെയില്‍ മരിക്കുന്നത് വരെ ഗുപ്കര്‍ റോഡിലെ വീട്ടില്‍ കശ്മിര്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള ശക്തമായ സാന്നിധ്യമായി അവര്‍ നിന്നു. ശൈഖ് അബ്ദുല്ലയെ വിവാഹം കഴിക്കുന്നതിന് മുമ്പ് സയ്യിദ് പീര്‍ കറംഷാ എന്നൊരാളെ ബീഗം ജഹാന്‍ വിവാഹം കഴിച്ചതായൊരു ചരിത്രമുണ്ട്. ശൈഖ് കുടുംബം ഇതുവരെ അംഗീകരിക്കാത്ത ചരിത്രമാണത്.
ആരാണ് സയ്യിദ് പീര്‍ കറംഷാ എന്നതാണ് പ്രധാനം. ലോറന്‍സ് ഓഫ് അറേബ്യ എന്ന പേരില്‍ പ്രശസ്തനായ ബ്രിട്ടിഷ് ഓഫിസര്‍ തോമസ് എഡ്വാര്‍ഡ് ലോറന്‍സായിരുന്നു അത്. 1928ല്‍ അക്കാലത്തെ അഫ്ഗാനിസ്ഥാന്‍ രാജാവായിരുന്ന അമാനുല്ലാ ഖാനെ അട്ടിമറിക്കുകയെന്ന രഹസ്യദൗത്യവുമായാണ് ലോറന്‍സ് മറ്റൊരു പേരില്‍ അന്നത്തെ ഇന്ത്യയില്‍ വന്നതെന്നാണ് ചരിത്രകാരനായ താരിഖ് അലി പറയുന്നത്. അമാനുല്ല ഖാന് സോവിയറ്റ് യൂനിയനോടായിരുന്നു താല്‍പര്യം. ഗോത്രവൈവിധ്യങ്ങളറിയുന്ന, നന്നായി അറബി ഭാഷ സംസാരിക്കുന്ന ലോറന്‍സ് അറബി ഭാഷയെ വിശുദ്ധമായി കാണുന്ന അഫ്ഗാന്‍ ജനതയ്ക്കിടയിലെ ദൗത്യത്തിന് ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരുന്നു. ഈ കാലത്ത് തന്നെയാണ് വിവാഹമെന്നാണ് അലി പറയുന്നത്.
1928ല്‍ അക്ബര്‍ ജഹാനെ വിവാഹം കഴിച്ച ലോറന്‍സ് തൊട്ടടുത്ത വര്‍ഷം വിവാഹമോചനം നേടുകയും ചെയ്തു. ലാഹോറിലെ നെഡൗസ് ഹോട്ടലിലായിരുന്നു അക്കാലത്ത് ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ ഒഴിവുവേളകള്‍ ചെലവഴിക്കാനെത്തിയിരുന്നത്. ലോറന്‍സുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. അവിടെ വച്ചാണ് ലോറന്‍സ് ബീഗം ജഹാനെ കാണുന്നത്. കശ്മിരി ശീഇയായിരുന്നു മൈക്കല്‍ ഹാരി നെഡൗസിന്റെ ഭാര്യ മിര്‍ജാന്‍. ശീഇ വിഭാഗങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക വിവാഹം വ്യാപകമായിരുന്ന കാലം. ബീഗം അക്ബര്‍ ജഹാനെ ലോറന്‍സ് വിവാഹം കഴിച്ചതും താല്‍ക്കാലിക വിവാഹമെന്ന നിലയ്ക്കായിരുന്നുവെന്നും ഇക്കാര്യം തനിക്ക് പൂര്‍ണബോധ്യമുണ്ടെന്നും താരിഖ് അലി എഴുതി.
ബ്രിട്ടിഷ് ചരിത്രത്തില്‍ റൊമാന്റിക് ഹീറോയാണ് ലോറന്‍സ്. ഒന്നാംലോക യുദ്ധകാലത്ത് ഉസ്മാനിയ തുര്‍ക്കിയ്‌ക്കെതിരേ ബ്രിട്ടിഷുകാര്‍ക്ക് വേണ്ടി അറബ് സൈന്യത്തെ നയിച്ച ലോറന്‍സ് ഒന്നാംലോകയുദ്ധത്തില്‍ തുര്‍ക്കി നിയന്ത്രണത്തിലായിരുന്ന അഖബയും പിന്നാലെ അറേബ്യയിലെ സ്വപ്ന നഗരമായ ദമസ്‌കസും കീഴടക്കി. പിന്നീട് ഇന്നത്തെ അറേബ്യയുടെ വിധി നിര്‍ണയിച്ച സൈക്ക്പിക്കോ കരാറുള്‍പ്പെടെയുള്ള യൂറോപ്പിന്റെ വഞ്ചനയുടെ ചരിത്രവും ലോറന്‍സുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ കരാറാണ് ഐ.എസ് പോലുള്ള തീവ്രസംഘങ്ങളുടെ ഉദയത്തിന് ചരിത്രപരമായ ശിലയായത്.
കോണ്‍വെന്റിലെ പഠനകാലത്ത് ഇറ്റാലിയന്‍ നടന്‍ റുഡോള്‍ഡ് വലന്റിനോയോട് തോന്നിയ ആരാധനയാണ് ബീഗം ജഹാനെ വലന്റിനോയോട് രൂപസാദൃശ്യമുള്ള ലോറന്‍സുമായുള്ള വിവാഹത്തിലെത്തിച്ചത്. 1928ല്‍ 17കാരിയായിരുന്ന ബിഗം ജഹാന്‍ സ്‌കൂള്‍ അവസാനിപ്പിച്ച് ലാഹോറിലേക്ക് മടങ്ങിപ്പോയി. തൊട്ടടുത്ത വര്‍ഷം തന്നെ ലോറന്‍സിന്റെ അഫ്ഗാന്‍ ദൗത്യം പൂര്‍ത്തിയായിരുന്നു.
1929 ജനുവരിയില്‍ അമാനുല്ലാ ഖാനെ അട്ടിമറിച്ച് തങ്ങള്‍ക്ക് അനുകൂലിയായ ഭരണാധികാരിയെ ബ്രിട്ടന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറ്റി. ഒരുനാള്‍ അറബ് കറംഷാ ലോറന്‍സ് ഓഫ് അറേബ്യയാണെന്ന് കൊല്‍ക്കത്ത പത്രമായ ലിബര്‍ട്ടിയില്‍ വാര്‍ത്ത വന്നു. തൊട്ടു പിന്നാലെ കറംഷാ അപ്രത്യക്ഷനായി. പിന്നീട് അയാളെയാരും കണ്ടിട്ടില്ല. കറംഷാ ലോറന്‍സാണെന്ന ലിബര്‍ട്ടിയില്‍ വന്ന വാര്‍ത്തയില്‍ വസീറിസ്താനിലും ലോറന്‍സ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളുടെ വിവരണമുണ്ടായിരുന്നു. ബീഗം ജഹാന്റെ ആദ്യവിവാഹത്തെക്കുറിച്ച് നിരവധി പേര്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അത് ലോറന്‍സാണെന്നതായിരുന്നു അവര്‍ പൂര്‍ണമായും മറച്ചുവച്ച രഹസ്യം.
കശ്മിര്‍ രാഷ്ട്രീയത്തില്‍ ശൈഖ് അബ്ദുല്ലയുടെ മാത്രമല്ല ഫാറൂഖിന്റെയും പ്രാധാന്യം ഉറപ്പിക്കുന്നതില്‍ അക്ബര്‍ ജഹാന്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ കശ്മിരിലെ സങ്കീര്‍ണതകളില്‍ ശൈഖിന്റെ ജീവിതം പോലെയായിരുന്നില്ല ഫാറൂഖിന്റെത്. ശൈഖ് അബ്ദുല്ലയെപ്പോലെ ഇന്ത്യയോട് ഏറ്റുമുട്ടാന്‍ ഫാറൂഖ് ഒരിക്കലും തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, കശ്മിരിലെ സമരം രക്തച്ചൊരിച്ചില്‍ കൊണ്ട് നേരിട്ടതില്‍ ഡല്‍ഹിക്കൊപ്പം ഫാറൂഖിനും പങ്കുണ്ട്. എന്നും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു ഫാറൂഖ് അബ്ദുല്ല നിലകൊണ്ടിരുന്നതെങ്കിലും വാജ്‌പേയിയുള്‍പ്പെടെയുള്ളവര്‍ ഫാറൂഖിനെ പൂര്‍ണമായും വിശ്വാസത്തിലെടുത്തിരുന്നില്ലെന്നതാണ് സത്യം.
ഫാറൂഖിനപ്പുറത്തേക്ക് ഇന്ത്യയോട് കൂറുള്ള മറ്റൊരു നേതാവിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ വാജ്‌പേയി സര്‍ക്കാര്‍ പലതവണ ശ്രമിച്ചതാണ്. അബ്ദുല്‍ഗനി ലോണിനെയായിരുന്നു അവര്‍ അതിനായി കണ്ടുവച്ചിരുന്നത്. എന്നാല്‍ ലോണ്‍ വൈകാതെ വെടിയേറ്റു മരിച്ചു. ഒന്നാം യു.പി.എ സര്‍ക്കാര്‍ കാലത്ത് ഉപരാഷ്ട്രപതിയാക്കാമെന്ന് കോണ്‍ഗ്രസ് ഫാറൂഖിന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അവസരം കിട്ടിയത് ഹാമിദ് അന്‍സാരിക്കാണ്.
നിരാസത്തിനും അവിശ്വാസത്തിനുമിടയിലും ഫാറൂഖ് അന്നും ഇന്നും എന്നും ഇന്ത്യയ്‌ക്കൊപ്പം തന്നെയാണ് നിലകൊണ്ടിരുന്നത്. കശ്മിരിലെ പൊതുവേദികളില്‍ കശ്മിര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പറയാന്‍ ഫാറൂഖ് അല്ലാതെ മറ്റൊരാളും ധൈര്യം കാട്ടിയിരുന്നില്ല. ബുര്‍ഹാന്‍ വാനി വധത്തിന് ശേഷം കശ്മിരില്‍ ഇന്ത്യയ്‌ക്കെതിരായ രോഷം കത്തിയ കാലത്തും കശ്മിര്‍ പൊതുവേദിയില്‍ ഇക്കാര്യം ഉറക്കെപ്പറഞ്ഞിട്ടുണ്ട്. അതേ ഫാറൂഖ് അബ്ദുല്ലയാണ് ഇപ്പോള്‍ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം തടവിലായിരിക്കുന്നത്. ഹാഫിസ് സഈദിനെ തടവിലിടാന്‍ ഉപയോഗിച്ച അതേ പബ്ലിക് സെക്യൂരിറ്റി ആക്ട് ഫാറൂഖിനെതിരെയും ഉപയോഗിക്കുമ്പോള്‍ അത് ഇന്ത്യക്കൊപ്പം നില്‍ക്കുന്ന കശ്മിരി നേതാക്കള്‍ക്ക് എന്തു സന്ദേശമാണ് നല്‍കുക എന്ന് കൂടി ആലോചിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago