ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി ജനുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. കേസില്‍ വാദം കേള്‍ക്കുന്ന കാര്യം അപ്പോള്‍ തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപണ വിധേയരായ കേസാണ് എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസ്.
പിണറായിയടക്കമുള്ള മൂന്നുപ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യര്‍, കെ.ജി രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹരജികളുമാണ് എന്‍.വി രമണ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് മുന്‍പാകെയുള്ളത്.
ഈ ഹരജികളെല്ലാം ഒന്നിച്ചാണ് പരിഗണിക്കുന്നത്. കേസിലെ അന്തിമവാദം എപ്പോള്‍ തുടങ്ങാമെന്ന കാര്യം ജനുവരി രണ്ടാംവാരം അറിയിക്കാമെന്ന് മാത്രമാണ് ഇന്നലെ കോടതി അറിയിച്ചത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നതാണ് കേസ്. 86.25 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."