കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ആഗോള പ്രതിഷേധം
ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ലോക വ്യാപക പ്രതിഷേധം. 23ാം തിയതി നടക്കുന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യയുള്‍പ്പെടെ 150 ഓളം രാജ്യങ്ങളില്‍ ഇന്നലെ പ്രതിഷേധങ്ങള്‍ നടന്നത്.
യൂനിവേഴ്‌സിറ്റി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ പൊതു ജനങ്ങളും വിവിധ രാജ്യങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്നലെ ഡല്‍ഹി ലോധി ഗാര്‍ഡനില്‍ നിന്ന് പ്രതിഷേധം ആരംഭിച്ചപ്പോള്‍ കുറച്ചുപേര്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും പിന്നീട് കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ നിരവധി പൊതു ജനങ്ങളും പിന്തുണയുമായി എത്തി.
പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രതിഷേധങ്ങല്‍. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫിലിപ്പൈന്‍സിലെ വിദ്യാര്‍ഥികള്‍ സ്‌കൂളുകള്‍ മുടക്കിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
യു.കെയില്‍ തലസ്ഥാനമായ ലണ്ടനില്‍ പ്രതിഷേധക്കാര്‍ ഇന്നലെ ഒരുമിച്ചുകൂടി. പതിനായിരക്കണക്കിന് പേരാണ് ഇവിടെ ഒരുമിച്ചുകൂടിയത്. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബയിലെ ഉഹ്‌റു പാര്‍ക്കില്‍ പുനരുപയോഗിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക് ധരിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തിയ ഇവര്‍ കെനിയന്‍ പരിസ്ഥിതി മന്ത്രാലയ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഫ്രാങ്ക്ഫുര്‍ട്ട്, ഓസ്‌ലോ, ജോഹന്നസ്ബര്‍ഗ്, ലാഗസ് തുടങ്ങിയ വ്യത്യസ്ത നഗരങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ചു. ആസ്‌ത്രേലിയയില്‍ നടന്ന സമരത്തില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ പങ്കെടുത്തു. രക്ഷിതാക്കളും ആക്ടിവിസ്റ്റുകളും പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആസ്‌ത്രേലിയയിലെ 110 നഗരങ്ങളില്‍ ഇന്നലെ പ്രതിഷേധങ്ങള്‍ നടന്നു.
ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന പ്രതിഷേധത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പോരാടുന്നതില്‍ ലോകത്തിന്റെ പ്രതീക്ഷയായി മാറിയ സ്വീഡിഷ് വിദ്യാര്‍ഥിനി ഗ്രേറ്റ തന്‍ബര്‍ഗ് പങ്കെടുക്കും. കാലാവസ്ഥയ്ക്കായുള്ള പോരാട്ടത്തെ തുടര്‍ന്ന് ഗ്രേറ്റയ്ക്ക് നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. യു.എന്‍ ഇടപെടല്‍ ഉണ്ടെങ്കില്‍ കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."