HOME
DETAILS
MAL
'താലൂക്ക് ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിക്കണം'
backup
June 14 2017 | 21:06 PM
താമരശേരി: പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിക്കണമെന്ന് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
രാത്രികാലങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ പോവുന്നതായും ഇതിനു പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റണ്ട് മുഹമ്മദ് കോരങ്ങാട് അധ്യക്ഷനായി.
സിറാജ് തച്ചംപൊയില്‍, പി.പി നവാസ്, നൗഫല്‍ വാടിക്കല്‍, കെ. ജാഫര്‍, അബൂബക്കര്‍ കാരാടി സംസാരിച്ചു. സിദ്ദീഖ് ഈര്‍പ്പോണ സ്വാഗതവും ടി.പി റാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."