ഇടതുപക്ഷത്തിന്റെ നയം പൊതുജനം തിരിച്ചറിയുമെന്ന്
കുന്ദമംഗലം: വഞ്ചനാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യത്തിനായി കോടതികള്‍ കയറി ഇറങ്ങേണ്ടി വന്നവര്‍ക്ക് അനുകൂല സമീപനം കൈകൊള്ളുന്ന ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും നയം പൊതുജനം തിരിച്ചറിയുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയസമിതി അംഗം യൂസുഫ് പടനിലം പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി വിദ്യാര്‍ഥികളെ വഞ്ചിച്ച സ്ഥാപന മേധാവികള്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച പൊലിസ് കമ്മിഷണര്‍ ജയനാഥിനെ സ്ഥലം മാറ്റുന്നതിലൂടെ സര്‍ക്കാര്‍ നീതിയുടെ പക്ഷത്തില്ലെന്നതിന്റെ തെളിവാണ്.
കോഴിക്കോട്ടും കാരന്തൂരിലും പ്രവര്‍ത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളാല്‍ വഞ്ചിക്കപ്പെട്ട വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്തുന്ന നയമാണ് സര്‍ക്കാരും പൊലിസും കൈകൊള്ളുന്നത്.
വിദ്യാര്‍ഥി സമരത്തിലൂടെയാണ് വന്‍വിദ്യാഭ്യാസ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നതെന്ന് യൂസുഫ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."