HOME
DETAILS
MAL
വോള്‍ട്ടേജ് ക്ഷാമം: ഉപകരണങ്ങള്‍ നശിക്കുന്നു
backup
November 03 2018 | 05:11 AM
കാസര്‍കോട്: ജില്ലയില്‍ വോള്‍ട്ടേജ് ക്ഷാമത്തെ തുടര്‍ന്ന് ഉപകരണങ്ങള്‍ നശിക്കുന്നു. രാവിലെ അഞ്ചുമുതല്‍ രാത്രി 12 വരെ ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുത വോള്‍ട്ടേജ് 100 മുതല്‍ 120 വരെയാണ്.
ഒരു മാസത്തിലധികമായി ജില്ലയില്‍ പല ഭാഗങ്ങളിലും വൈദ്യുതി പ്രസരണത്തിന്റെ അളവ് നന്നേ കുറവാണ്.
വോള്‍ട്ടേജ് കുറഞ്ഞ അവസ്ഥയില്‍ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരുമ്പോള്‍ ഇതിന്റെ ഉപയോഗം യഥാവിധി ലഭിക്കുന്നില്ലെന്നു മാത്രമല്ല ഉപകരണങ്ങള്‍ നശിക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഇത്തരം സംഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ദുരിതത്തിനൊപ്പം ധന നഷ്ടവുമുണ്ടാക്കുന്നു.
അതേ സമയം, വോള്‍ട്ടേജ് കുറയുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസുകളില്‍ അന്വേഷിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയും ഉപഭോക്താക്കള്‍ ഉന്നയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."