പോരാട്ടച്ചൂടിലേക്ക് കേരളവും, അഞ്ചു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കും. വട്ടിയൂര്‍കാവ്,കോന്നി,അരൂര്‍,എറണാകുളം,മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. സെപ്റ്റംബര്‍ 27 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ഒക്ടോബര്‍ നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഒക്ടോബര്‍ ഏഴിനകം പത്രിക പിന്‍വലിക്കാവുന്നതാണ്.
പി.ബി.അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബാക്കി നാല് മണ്ഡലങ്ങളിലെയും എം.എല്‍.എമാര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അഞ്ച് മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ആലപ്പുഴയില്‍ നിന്നും ലോക്സഭയിലേക്ക് എ.എം.ആരിഫ് ജയിച്ചതോടെയാണ് എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അടൂര്‍ പ്രകാശ് (കോന്നി), ഹൈബി ഈഡന് (എറണാകുളം), കെ.മുരളീധരന് (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് എം.എല്‍.എമാര്‍.
കേരളമുള്‍പ്പടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."