മലപ്പുറം വട്ടപ്പാറയില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം; വാതക ചോര്‍ച്ചയില്ല
മലപ്പുറം: സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) ടാങ്കറാണ് മറിഞ്ഞത്.
വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കഴിഞ്ഞ വര്‍ഷം വളാഞ്ചേരി വട്ടപ്പാറ വളവില്‍ സ്പിരിറ്റ് ലോറി മറിഞ്ഞ് അപകടമുണ്ടാവുകയും ലോറി ഡ്രൈവര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ സ്പിരിറ്റ് ചോര്‍ന്ന് റോഡില്‍ പരന്നൊഴുകിയതും ആശങ്ക വര്‍ധിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് സ്ഥലത്തെ സ്പിരിറ്റ് നിര്‍വീര്യമാക്കി വന്‍ദുരന്തം ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."