മദ്യപിച്ച് പണം നല്‍കാത്തതിനാല്‍ ബാര്‍ ജീവനക്കാര്‍ മൊബൈല്‍ഫോണ്‍ പിടിച്ചുവച്ചു; ജര്‍മന്‍ ഷെപ്പേര്‍ഡ് നായകളുമായി തിരിച്ചെത്തി ബാര്‍ അടിച്ചുതകര്‍ത്ത് യുവാക്കള്‍
തൃശ്ശൂര്‍: ജര്‍മന്‍ ഷെപ്പേര്‍ഡ് നായകളുമായെത്തി ഭീതിപരത്തി യുവാക്കള്‍ ബാര്‍ അടിച്ചുതകര്‍ത്തതായി പരാതി. തൃശ്ശൂര്‍ പഴയന്നൂര്‍ രാജ് ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ബാറില്‍ എത്തി മദ്യപിച്ച് പണം നല്‍കാത്തതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്വദേശിയായ വൈശാഖിന്റെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ ബാര്‍ ജീവനക്കാര്‍ വാങ്ങി വച്ചിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും പോയ ഇവര്‍ നാല് ജര്‍മന്‍ഷെപ്പേര്‍ഡ് ഇനത്തിലുള്ള നായകളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബാറിലെ സാധനസാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കൈയില്‍ കരുതിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ആക്രമണം നടത്തിയത്. അക്രമം നടത്തിയവര്‍ നായകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയവരാണെന്നും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും കേസ് അന്വേഷിക്കുന്ന പഴയന്നൂര്‍ എസ്.ഐ ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."