ടാറിങ് കഴിഞ്ഞില്ല; റോഡ് തകര്‍ന്നു
മാനന്തവാടി: ടാറിങ് പ്രവൃത്തി പൂര്‍ത്തീകരണത്തിന് മുന്‍പേ റോഡ് തകര്‍ന്നു.
മാനന്തവാടി നഗരസഭയിലെ അമ്പുകുത്തി ജെസ്സി റോഡിലാണ് പലയിടങ്ങളിലായി നിര്‍മാണത്തിലെ അപാകത കാരണം വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചിലവഴിച്ച് ടാറിങ് പ്രവൃത്തികള്‍ നടത്തിയ റോഡാണ് തകര്‍ന്നത്. മഴ പെയ്തതോടെ കുഴികളില്‍ വെള്ളം കെട്ടി നില്ക്കുന്നതിനാല് രാത്രി കാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്.
നിത്യേന നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡ് കൂടിയാണിത്. വാഹനങ്ങള്‍ കുഴികളില്‍ വീഴുമ്പോള്‍ ചെളി നിറഞ്ഞ വെള്ളം കാല്‍നടയാത്രക്കാരുടെ ദേഹത്ത് പതിക്കുന്നതും പതിവാണ്.
റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും നിര്‍മാണത്തില്‍ നടത്തിയ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."