കോള്‍ഡ് സ്റ്റോറേജുകള്‍ ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: വെള്ളാരംകുന്ന് വ്യവസായ പാര്‍ക്കില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള രണ്ട് കോള്‍ഡ് സ്റ്റോറേജും അനുബന്ധ സൗകര്യങ്ങളും ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി പാട്ടത്തിനെടുത്തു.
വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലബാര്‍ മീറ്റ് ഔട്ട്‌ലെറ്റുകള്‍, കാറ്ററിംഗ് യൂനിറ്റുകള്‍. ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള മാംസ വിതരണം ശക്തിപ്പെടുത്തുന്നതിനാണിതെന്ന് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ് അറിയിച്ചു. സ്റ്റോറേജുകളുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷനായി. മലബാര്‍ മീറ്റ് ജനറല്‍ മാനേജര്‍ അനു സ്‌കറിയ പദ്ധതി വിശദീകരിച്ചു.
ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറകടര്‍ ജോസ് എമ്മാനുവല്‍, നബാര്‍ഡ് എ.ജി.എം എന്‍.എസ് സജികുമാര്‍, കിന്‍ഫ്ര ഓഫിസ് മാനേജര്‍ റംല, ദിവാകരന്‍ ആനോത്ത്, ഡോ. അമ്പി ചിറയില്‍, കെ.ജെ പോള്‍, എ.ഒ ഗോപാലന്‍, സി.കെ ശിവരാമന്‍, ബ്രഹ്മഗിരി സി.ഇ.ഒ ടി.ആര്‍ സുമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."