HOME
DETAILS
MAL
ആക്രമിക്കുന്നവരെ അവരുടെ രാജ്യത്തു ചെന്ന് നശിപ്പിക്കും: സലാമി
backup
September 21 2019 | 18:09 PM
തെഹ്‌റാന്‍: ഇറാന്റെ മണ്ണിലേക്ക് ആക്രമണം നടത്തുന്ന രാജ്യങ്ങളെ നശിപ്പിക്കുമെന്ന് രാജ്യത്തെ പ്രധാനസേനയായ വിപ്ലവഗാര്‍ഡിന്റെ തലവന്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി. സഊദിയിലേക്ക് യു.എസ് കൂടുതല്‍ സൈനികരെ അയക്കുമെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ സൈനികമേധാവിയുടെ പ്രതികരണം. വളരെ ശ്രദ്ധ വേണം. അബദ്ധം കാണിക്കരുത്- അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഏതു ആക്രമണത്തോടും പ്രതികരിക്കാന്‍ ഇറാന്‍ സജ്ജമാണ്. എന്നാല്‍ ഞങ്ങളുടെ മണ്ണില്‍ യുദ്ധം നടക്കാന്‍ അനുവദിക്കില്ല. ആക്രമികളെ പിന്തുടര്‍ന്ന് പൂര്‍ണമായി തകര്‍ക്കും- അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ വ്യോമപരിധിയില്‍ അതിക്രമിച്ചുകടന്നതിനെ തുടര്‍ന്ന് തകര്‍ത്ത യു.എസ് ഡ്രോണിന്റെ അവശിഷ്ടങ്ങളും സലാമി പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."