പയ്യാമ്പലത്ത് ജെ.ഡി.എസ് നേതാവിന്റെ സ്മൃതിമണ്ഡപം തകര്‍ത്തു
കണ്ണൂര്‍: കണ്ണൂരിലെ മുതിര്‍ന്ന അഭിഭാഷകനും ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ടി. നിസാര്‍ അഹ്മദിന്റെ സ്മരണക്കായി പയ്യാമ്പലത്ത് കോര്പറേഷന് നിയന്ത്രണത്തിലുള്ള ഭൂമിയില്‍ ഒരുക്കിയ സ്മൃതി മണ്ഡപം തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണു സ്മൃതി മണ്ഡപം തകര്‍ത്ത നിലയില്‍ കണ്ടത്. അന്തരിച്ച വിവിധ പാര്‍ട്ടി നേതാക്കളുടെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിനു സമീപം നിര്‍മിച്ച മണ്ഡപം ഇന്ന് മന്ത്രി മാത്യു ടി. തോമസ് അനാവരണം ചെയ്യുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. അനുസ്മരണ സമിതിയുടെ നേതൃത്വത്തിലാണു സ്മൃതി മണ്ഡപം സ്ഥാപിച്ചത്. ഇതിനെതിരേ വി.എച്ച്.പി രംഗത്ത് വന്നിരുന്നു. വി.എച്ച്.പി നേതാക്കളുമായി അനുസ്മരണ സമിതി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിവരുന്നതിനിടെയാണ് മണ്ഡപം തകര്‍ക്കപ്പെട്ടത്. ഇതിനു സമീപം കാവിക്കൊടിയും നാട്ടിയുണ്ട്.
എന്നാല്‍ നിസാര്‍ അഹ്മദിന്റെ പേരില്‍ പയ്യാമ്പലത്ത് നിര്‍മിക്കുന്ന സ്മൃതിമണ്ഡപവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് പി.പി ദിവാകരന് അറിയിച്ചു. ടൗണ്‍ എസ്.െഎ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."