സര്‍ക്കാര്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണിയുടെ ഭരണം സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്കു നയിക്കുകയാണ്. ശബരിമലയില്‍ യുദ്ധ സമാന സാഹചര്യം സൃഷ്ടിക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമലയില്‍ ഏങ്ങനെ ദര്‍ശനം നടത്തണം എന്നു തീരുമാനിക്കുന്നത് ഭക്തരുടെ വ്യക്തി സ്വാതന്ത്രമാണ്. ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനപരമായി സന്ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും സമചിത്തതയോടെ ശബരിമല വിഷയത്തെ കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു. നാലിന് പത്തനംതിട്ടയില്‍ യു.ഡി.എഫ് സമാധാന സത്യഗ്രഹം നടത്തും. പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ദുരിത മേഖലയിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."