അറവു നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേയില്ല
ന്യൂഡല്‍ഹി: കേന്ദ സര്‍ക്കാറിന്റെ അറവു നിയന്ത്രണ വിജ്ഞാപനത്തിന് സുപ്രിം കോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തിനു മേല്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടിസയച്ചു. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ഉത്തരവ് അനുചിതമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹരജി നല്‍കിയത്. ഉത്തരവ് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഹരജിക്കാര്‍ വാദിച്ചു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ 28ാം വകുപ്പുപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലിനല്‍കുന്നത് അനുവദനീയമാണ്. അതിനാല്‍ വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."