സംരംഭകര്‍ക്ക് പരിശീലനം
തിരുവനന്തപുരം: ഹാന്‍ഡ്‌ലൂമിലും പവര്‍ലൂമിലും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ പ്രാപ്തരാക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിന് ബാലരാമപുരത്ത് ഹാന്‍ഡ്‌ലൂം ബിസിനസ് ഇന്‍കുബേഷന്‍ സെന്ററും നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ പവര്‍ലൂം ബിസിനസ് ഇന്‍കുബേറ്ററും ആരംഭിക്കുന്നു. ബിസിനസ് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ കൈത്തറി ആന്‍ഡ് ടെക്‌സ്‌റ്റൈയില്‍സ് ഡയറക്ടറേറ്റുമായോ ബന്ധപ്പെടാം. മൊബൈല്‍ : 9497570449, 9446595796.
പച്ചക്കറി കൃഷി
പരിശീലനം
കൊല്ലം: കൃഷിവകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇക്കോഷാപ്പിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മണ്ണ് സംരക്ഷണം, വിത്ത് മുളപ്പിക്കല്‍, വള പ്രയോഗം, സസ്യപരിചരണം, കീട രോഗബാധ നിയന്ത്രണം, ടെറസിലെ കൃഷി, ഗ്രോബാഗ് കൃഷി എന്നിവയെ സംബന്ധിച്ച് വിശദമായ അവതരണം ഉണ്ടായിരിക്കും. പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ 9447591973 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."