HOME
DETAILS

ബാലാകോട്ടില്‍ ജെയ്‌ഷെ കേന്ദ്രങ്ങള്‍ സജീവമായെന്ന് റിപ്പോര്‍ട്ട്

  
backup
September 22 2019 | 19:09 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%be%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%b7%e0%b5%86-%e0%b4%95%e0%b5%87

 

ശ്രീനഗര്‍: പാകിസ്താനിലെ ബാലാകോട്ടില്‍ മിന്നലാക്രമണത്തെ തുടര്‍ന്ന് തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ജമ്മുകശ്മിരിനു നേരെ ആക്രണം നടത്താന്‍ ഇവിടെ 40 അംഗ പ്രത്യേക സംഘം പരിശീലനം പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
പുല്‍വാമയില്‍ 40 സി.ആര്‍. പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിന് പിന്നാലെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയിരുന്ന ജെയ്‌ഷെ മുഹമ്മദിന്റെ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ബാലാകോട്ടിലെ താവളങ്ങള്‍ക്കുനേരെ വ്യോമ സേന മിന്നലാക്രമണം നടത്തിയത്. ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് വ്യോമ സേന ഉണ്ടാക്കിയത്.
ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഭീകര സംഘടനകള്‍ക്കെതിരേ പാകിസ്താന്‍ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് അഞ്ചിന് അവര്‍ നിലപാട് മയപ്പെടുത്തിയതോടെയാണ് വീണ്ടും ഭീകര സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ തുടങ്ങിയത്.
ഫെബ്രുവരി 27നാണ് വ്യോമ സേനയുടെ യുദ്ധ വിമാനങ്ങള്‍ പാകിസ്താനിലെ മാന്‍ഷേര, ഖൈബര്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ബാലാകോട്ടിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഭീകര താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയത്. മറ്റു ചില സംസ്ഥാനങ്ങളിലും ആക്രമണം നടത്താന്‍ ജെയ്‌ഷെ പദ്ധതിയിടുന്നുണ്ടെന്നാണ് ലഭ്യമായ വിവരമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  2 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  2 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  2 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  2 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  2 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  2 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  2 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  2 days ago