HOME
DETAILS
MAL
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ- പാക് ഫൈനല്‍
backup
June 15 2017 | 16:06 PM
ബിർമിങ്ഹാം: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ- പാക് ഫൈനല്‍ പോരാട്ടം. ബംഗ്ലാദേശിനെ സെമി ഫൈനലില്‍ ഒന്‍പതു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയം കൊയ്തതോടെയാണ് കുറേ കാലത്തിനു ശേഷം ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങിയത്. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 40.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപണര്‍ രോഹിത് ശര്‍മ (പുറത്താകാതെ 123) സെഞ്ച്വറി നേടിയപ്പോള്‍ നായകന് വിരാട് കോഹ്ലി (പുറത്താകാതെ 96) അര്‍ധ ശതകവുമായി മികച്ച പിന്തുണ നല്കി.
ഇതു നാലാമത്തെ തവണയാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിയിലെ നിലവിലെ ജേതാക്കള്‍ കൂടിയാണ് ഇന്ത്യ.
ഇതാദ്യമായാണ് പാകിസ്താന് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടിനെ സെമി ഫൈനലില്‍ കീഴടക്കിയാണ് പാകിസ്താന് ഫൈനലില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."