HOME
DETAILS
MAL
ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യക്ക് യോഗ്യത
backup
September 22 2019 | 19:09 PM
താഷ്കെന്റ് (ഉസ്ബെകിസ്ഥാന്): ഉസ്ബെകിസ്ഥാനുമായുള്ള അവസാന മത്സരത്തില്‍ സമനില പിടിച്ച് ഇന്ത്യന്‍ കുട്ടികള്‍ അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 19 ഏഷ്യന്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടി. ഉസ്ബെകിസ്ഥാന്റെ നാട്ടില്‍വച്ച് അവരെ 1-1ന് തളക്കുകയായിരുന്നു. ഗ്രൂപ്പ് ചാംപ്യന്മാരാവാന് ഇന്ത്യക്ക് സമനില മാത്രം മതിയായിരുന്നു.ഇന്ത്യക്കായി രണ്ടാം പകുതിയിലെ 66ാം മിനുട്ടില്‍ ഗോള്വേട്ടക്കാരന് ശ്രീദാര്ഥിലൂടെ ഇന്ത്യ മുന്നിട്ടു നിന്നു. പക്ഷേ, മത്സരം അവസാനിക്കാന്‍ രണ്ട് മിനുട്ട് ബാക്കി നില്‍ക്കേ 88ാം മിനുട്ടില്‍ റിയാന്‍ ഇസ്ലാമോവ് ആതിഥേയര്‍ക്ക് സമനില നല്‍കുകയായിരുന്നു. ഒന്‍പതാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടുന്നത്. മുന്‍പ് 1990, 1996, 2002, 2004, 2008, 2012, 2016, 2018 വര്‍ഷങ്ങളിലാണ് ഇന്ത്യ യോഗ്യത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."