HOME
DETAILS
MAL
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് ഫീസ് നല്കുന്നു
backup
June 15 2017 | 19:06 PM
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഈ അധ്യയനവര്‍ഷം പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനായി ട്യൂഷന് ഫീസ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 40,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ട്യൂട്ടോറിയല്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസര്‍ക്ക് നല്‍കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."