വ്യാജ രേഖകളുപയോഗിച്ച് ജാമ്യമെടുക്കുന്ന സംഘം പിടിയില്‍
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കരം തീര്‍ത്ത രസീതുകളും ഉപയോഗിച്ച് കോടതികളില്‍ നിന്ന് ജാമ്യം എടുക്കുന്ന സംഘം പൊലിസിന്റെ പിടിയിലായി. വെങ്ങാനൂര്‍ മുട്ടയ്ക്കാട് കോളിയൂര്‍ കൃഷ്ണവിലാസത്തില്‍ മണി എന്നുവിളിക്കുന്ന അനില്‍കുമാര്‍ (45), കള്ളിക്കാട് കണ്ടംതിട്ട കുറുച്ചി തടത്തരികത്ത് പുത്തന്‍വീട്ടില്‍ ഉദയന്‍ എന്നുവിളിക്കുന്ന സുധകുമാര്‍ (45), ആര്യനാട് കൊക്കോട്ടേല അരുകില്‍ വടക്കുംകര പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍ (49) എന്നിവരാണ് പിടിയിലായത്.
സുധകുമാറും സുനില്‍കുമാറും ഇവരുടെ സ്വന്തം ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ പേരുകളില്‍ തയാറാക്കിയ തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കോടതികളില്‍ പ്രതികള്‍ക്കും മറ്റും വേണ്ടി ജാമ്യം നില്‍ക്കുന്നത്.
ഇവര്‍ക്കു കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടതായ കരം അടച്ച രസീതുകള്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നല്‍കുന്നത്. കരം തീര്‍ത്ത രസീതിന്റെ മാതൃക തയാറാക്കി അതില്‍ വ്യാജ സീലുകള്‍ പതിപ്പിച്ച് അതില്‍ വില്ലേജില്‍ നിന്നും എഴുതുന്ന മാതൃകയില്‍ എഴുതി വില്ലേജ് ഓഫിസറുടെ വ്യാജ ഒപ്പും ഇട്ടു നല്‍കുകയാണ് ഇവരുടെ രീതി.
ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള കരം അടച്ച രസീതുകള്‍ ആണ് പിടിയിലായവരുടെ കൈയില്‍ നിന്നും പൊലിസ് പിടിച്ചെടുത്തത്. പൊലിസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ വഞ്ചിയൂര്‍ ജില്ലാ കോടതി, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര തുടങ്ങിയ കോടതികളില്‍ വര്‍ഷങ്ങളായി ഇത്തരം കള്ള ജാമ്യങ്ങള്‍ എടുത്തതായി പ്രതികള്‍ സമ്മതിച്ചു. അനില്‍കുമാര്‍ 2015ല്‍ വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷനില്‍ സമാനമായ കേസില്‍ പ്രതിയായിട്ടുണ്ട്. ലോ അക്കാദമിയില്‍ പഠിച്ച അനില്‍, വക്കീല്‍ ആണെന്നു പൊലിസിനോടു പറഞ്ഞിരുന്നു. എന്നാല്‍ പൊലിസ് ഇയാളുടെ സര്‍ട്ടിഫിക്കറ്റും മറ്റും വിശദമായി പരിശോധിച്ചു വരികയാണ്.
വര്‍ഷങ്ങക്കു മുമ്പ് കുപ്രസിദ്ധരായ പല മോഷ്ടാക്കളുടെയും മോഷണസ്വര്‍ണം വിറ്റഴിച്ചതിന് ഇയാള്‍ക്കെതിരേ കേസുണ്ട്. ഇവകരുടെ സഹായംവഴി കള്ളന്മാര്‍ മുതല്‍ കൊലപാതകികള്‍ വരെയുള്ളവര്‍ വ്യാജ രസീതുകള്‍ ഉപയോഗിച്ച് ജാമ്യത്തിലിറങ്ങുന്ന അവസ്ഥയുണ്ടായി.
സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഡി.സി.പി അരുള്‍ ബി. കൃഷ്ണ, കണ്‍ട്രോള്‍ റൂം എ.സി സുരേഷ് കുമാര്‍, വഞ്ചിയൂര്‍ എസ്.ഐ അശോക്കുമാര്‍, ക്രൈം എസ്.ഐ രാധാകൃഷ്ണന്‍, ഷാഡോ എസ്.ഐ സുനില്‍ലാല്‍, സിറ്റി ഷാഡോ ടീം എന്നിവര്‍ ഉള്‍പ്പെട്ടസംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."