HOME
DETAILS
MAL
കോടതി വെറുതെ വിട്ട പ്രതിക്ക് ഗാന്ധിഭവന് അഭയം നല്കി
backup
June 15 2017 | 19:06 PM
കൊല്ലം: ഭാര്യയെ കഴുത്തില്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ട കടയ്ക്കല്‍ സ്വദേശി രാജഗോപാല്‍(46)ന് കോടതിയുടെ ഉത്തരവ് പ്രകാരം ഗാന്ധിഭവന് അഭയം നല്കി.
2014 നവംബര്‍ 19ന് കടയ്ക്കല്‍ കുമിള്‍ തൃക്കണപുരം ലൈലഭവനില്‍ ഭാര്യ പ്രീതയെ ഒറ്റവെട്ടിന് കൊലപ്പെടുത്തിയെന്ന് കടയ്ക്കല്‍ പൊലിസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതി രാജഗോപാലിനെ മാനസിക വൈകല്യമുള്ളയാളെന്ന നിലയിലാണ് സെഷന്‍സ് കോടതി വെറുതെവിട്ടത്.
വീട്ടിലോ നാട്ടിലോ പോകാന്‍ സ്വന്തക്കാരില്ലാത്ത നിലയില്‍ ഗാന്ധിഭവനില്‍ താമസിപ്പിച്ച് ചികിത്സ നല്കാന് കോടതി ആവശ്യപ്പെട്ടതനുസരിച്ച് പൊലിസിനൊപ്പം രാജഗോപാലിനെ ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."