സിഗ്നല്‍ സംവിധാനങ്ങളില്ല: കല്‍മണ്ഡപം മണലി റോഡ് ജങ്ഷന്‍ അപകടക്കവലയാവുന്നു
പാലക്കാട്: സുല്‍ത്താന്‍പേട്ട-കോയമ്പത്തൂര്‍ റോഡിലെ പ്രധാന കവലയായ മണലി റോഡ് ജങ്ഷന്‍ അപകടമേഖലയാവുന്നു. മുനിസിപ്പല്‍ ലൈന്‍ എന്ന് നാമകരണം ചെയ്ത ബസ് സ്റ്റോപ്പ് പെടുന്ന പ്രദേശമാണ് കാലങ്ങളായി സിഗ്നല്‍ സംവിധാനങ്ങളോ സീബ്രാ ലൈനുകളോ ഇല്ലാതെ അപകടക്കവലയാവുന്നത്.
കല്‍മണ്ഡപം, സ്റ്റേഡിയം ബൈപാസ്, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളില്‍നിന്നും കല്‍വാക്കുളം, മാങ്കാവ്, കോഴിക്കോട്, ബൈപാസ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന സ്വകാര്യ ബസുകളടക്കം ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇടക്കാലത്തെ ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് സ്റ്റേഡിയം ബൈപാസിലൂടെ വന്ന് ഇതുവഴിയാണ് സ്റ്റേഡിയത്തേക്ക് പോയിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ ഗതാഗത പരിഷ്‌കാരം പഴയപടിയായെങ്കിലും ഇപ്പോള്‍ ചില ബസുകള്‍ ഇതുവഴി വരുന്നുണ്ട്.
ഇതിനുപുറമേ കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നു വരുന്ന മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും മണലി ബൈപാസിലൂടെ വന്ന് ഇതുവഴിയാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോകുന്നത്. ആദ്യകാലത്ത് കല്‍മണ്ഡപം, സുല്‍ത്താന്‍പേട്ട റോഡ് വണ്‍വേയായിരുന്നപ്പോള്‍ സുല്‍ത്താന്‍പേട്ട ഭാഗത്തുനിന്നും കല്‍മണ്‍ഡപം ഭാഗത്തേക്കു മാത്രമാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ സ്റ്റേഡിയം സ്റ്റാന്‍ഡിന്റെ ആഗമനത്തോടെ കല്‍മണ്ഡപം ഭാഗത്തു നിന്നുള്ള വാളയാര്‍, കൊഴിഞ്ഞാമ്പാറ ബസുകളെല്ലാം ഇതുവഴി സര്‍വ്വീസ് നടത്തുകയായിരുന്നു.
പതിറ്റാണ്ടുകളായി ഇന്‍ഡസ്ട്രിയല്‍ മേഖലകൂടിയായ റോഡിനിരുവശത്തും വാഹനങ്ങള്‍ നിര്‍ത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നത് പലപ്പോഴും അപകടമുണ്ടാക്കുന്നുണ്ട്. എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായി മണലിറോഡ് ജങ്ഷന്‍ വഴി കൂടുതല്‍ ബസ് സര്‍വ്വീസുകളാരംഭിച്ചിട്ടും ഇവിടം സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാനോ കോയമ്പത്തൂര്‍ റോഡില്‍ യാത്രക്കാര്‍ക്കു റോഡ് മുറിച്ചു കടക്കുന്നതിനായി സീബ്ര ലൈനുകളോ വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാനോ ഭരണകൂടമോ ട്രാഫിക് പൊലിസ് അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. നിരവധി ബസുകള്‍ പോ
കുന്ന ഈ ജംഗ്ഷനില്‍ കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതിനാല്‍ യാത്രക്കാര്‍ കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയായതിനാല്‍ കഴിഞ്ഞവര്‍ഷമാണ് ഒരു സംഘടന മുന്‍കൈയെടുത്ത് ഇവിടെ കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ കല്‍മണ്ഡപം ഭാഗത്തുനിന്നും അമിതവേഗതയില്‍ സ്റ്റേഡിയത്തേക്ക് വരുന്ന സ്വകാര്യ ബസുകള്‍ ഇവിടെ തോന്നും പോലെ നിര്‍ത്തി ആളുകളെയിറക്കുന്നതും പലപ്പോഴും അപകടം സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ മാര്‍ക്കറ്റിലേക്കു പോകുന്നതും ഇതുവഴിയാണ്.
സന്ധ്യമയങ്ങിയാല്‍ തെരുവുവിളക്കുകളുടെ അഭാവം മൂലം പ്രദേശത്ത് അന്ധകാരത്തിലാവുന്നതിനാല്‍ ഒരു ഹൈമാസ്റ്റ് വിളക്കു സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."