178 വര്‍ഷം പഴക്കമുള്ള തോമസ് കുക്ക് കമ്പനി പൂട്ടി; പെരുവഴിയിലായത് 16 രാജ്യങ്ങളിലായി 20,000 ജീവനക്കാര്‍
ലണ്ടന്‍: 178 വര്‍ഷം പഴക്കമുള്ള അന്തര്‍ദേശീയ തലത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയുമായ ബ്രിട്ടനിലെ തോമസ് കുക്ക് പൂട്ടി. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനിയെ പിടിച്ചുനിര്‍ത്താനുള്ള ശേഷി ഇല്ലാതായതോടെയാണ് കമ്പനി പുട്ടേണ്ട സ്ഥിതിയിലെത്തിയത്. തോമസ് കുക്കിന്റെ സേവനം ഉപയോഗിച്ചിരുന്ന ഒന്നരലക്ഷം സഞ്ചാരികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. വന്‍ സാമ്പത്തിക ബാധ്യത മൂലമാണ് സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത്.
തോമസ് കുക്കിന്റെ സേവനം ഉപയോഗിച്ചിരുന്ന നിരവധി പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതെന്ന് ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ഇവരെ തിരികെ ബ്രിട്ടനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ നടത്തും. ബാധ്യതയില്‍ നിന്ന് കരകയറാനുള്ള രക്ഷാ പാക്കേജുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പീറ്റര്‍ ഫങ്കോസര്‍ പറഞ്ഞു. തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളോടും ആയിരക്കണക്കിന് ജീവനക്കാരോടും ബിസിനസ് പങ്കാളികളോടും കമ്പനി മാപ്പ് പറഞ്ഞു.
178 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയാണ് തോമസ് കുക്ക്. 20 കോടി പൗണ്ടാണ് കമ്പനിക്ക് കടബാധ്യതയുണ്ടായിരുന്നത്. 16 രാജ്യങ്ങളിലായി 20,000 ജീവനക്കാരും നാല് വിമാനങ്ങളും കമ്പനിക്ക് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."